മലയാളികളുടെ പ്രിയപ്പെട്ടെ നടിയാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ മഞ്ജു നായികയായി എത്തി. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിനൊപ്പമെത്തി മഞ്ജു വാര്യരുടെ പേരും. ദിലൂപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട പറഞ്ഞ നടി വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തി. ഇപ്പോഴും കൈ നിറയെ ചിത്രമാണ് താരത്തിന്.
മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. വൻ വിജയമായിരുന്നു ചിത്രം. പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വൻ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുർമുഖമാണ്.
ഇപ്പോൾ തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനാഘോഷത്തിലാണ് നടി. മഞ്ജുവിന്റെ ജന്മദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. മഞ്ജുവിന്റെയും ദിലിപീന്റെയും വിവാഹവാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
മഞ്ജുവും ദിലീപും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. വീട്ടുകാർ എതിർത്തപ്പോഴും ദിലീപ്-മഞ്ജു വാര്യർ പ്രണയത്തിനു സിനിമ മേഖലയിൽ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികൾ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോൻ, കലാഭവൻ മണി തുടങ്ങിയ നടൻമാർ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താൻ മുൻകൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കൾ ശക്തമായി ഇതിനെയെല്ലാം എതിർത്തിരുന്നു.