മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം ആണ് രശ്മി ബോബൻ. ഒരുപാട് സീരിയലുകളി തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട് താരം.
മാനസ്സിനക്കരെ എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ അഭിനയ മോഹം ഉള്ളിൽ ഉണ്ടായിരുന്നു എന്ന് താരം പറയുകയുണ്ടി. ഡിഗ്രിയിൽ പഠിക്കുമ്പോൾ ആണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. താരം വിവാഹം കഴിച്ചത് സംവിധായകൻ ബോബൻ സാമുൽ ആണ്. ഒരുപാട് സിനിമകൾ ചെയ്ത ആൾ കൂടിയാണ് ഇദ്ദേഹം. രണ്ട് പേരും പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത് കൂടതെ രണ്ട് മതത്തിൽ പെട്ടവർ എന്ന കൗതുകവും ഉണ്ട്.
ഇപ്പോൾ ഇതാ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ തന്റെശരീരത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ചെറുപ്പം മുതൽ തന്നെ ശരീര ഭാരം കൂടുതൽ ആയിരന്നു അത് കൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്ന് ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ തന്റെ പതിനേഴാം വയസിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് സാരി ഉടുത്താണ് താൻ പോയത്. സാരി ആദ്യമായിട്ടാണ് ഉടുക്കുന്നത് എന്നാൽ അവിടെ ഉണ്ടായ ഒരു സ്ത്രീ പറയുകയുണ്ടി ഇവളെ കണ്ടാൽ ഒന്ന് പെറ്റ പോലെ ഉണ്ടല്ലോ എന്ന്. അത് കേട്ടപ്പോൾ ഒരുപാട് വിഷമം ആയെന്നും താരം പറഞ്ഞു. തന്റെ മുഖം നോക്കിയാണ് ആ സ്ത്രീ പറഞ്ഞത് ശെരിക്കും തളർന്ന് പോയിരുന്നു.
.