പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ നിറത്തിന്റെ പേരില്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് മിനിസ്ക്രീൻ താരം മഞ്ജു പത്രോസ്. സൈബര്‍ അറ്റാക്കുകളെ കുറിച്ച് ആണ് മഞ്ജു പങ്കുവച്ചത്.
ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് സുനിച്ചന്റെയും എന്തും ജീവിതവും, രണ്ട് തന്റെ നിറവും എന്ന് മഞ്ജു പത്രോസ് അഭിമുഖത്തിൽ തുറന്നു പറയുന്നു. ചിലർക്ക് ഇത് ഭയങ്കര പ്രശ്നമാണ്. ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോള്‍ ഉറക്കമില്ലാതെ സോഷ്യൽ മീഡിയയിൽ കിടന്ന് മെസ്സേജുകൾ അയക്കുകയാണ് എന്നും മഞ്ജു തുറന്നു പറയുന്നു
‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട് എന്നൊക്കെയാണ് ചിലർ കമൻറുകൾ അറിയിക്കുന്നത് എന്നാൽ മറ്റു ചിലർ ആകട്ടെ നിങ്ങള്‍ വെളുത്താല്‍ കൊളളില്ലട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ’ എന്നൊക്കെ ഉള്ള കമൻറുകളും ചിത്രങ്ങൾക്ക് താഴെ കാണാം.
സോഷ്യൽ മീഡിയയിൽ ഡാൻസ് ചെയ്താൽ പ്രശ്നം മേക്കപ്പിട്ട് വന്നാൽ പ്രശ്നം, എന്തുചെയ്താലും ചിലർക്ക് വളരെയധികം പ്രശ്നമാണ്.
ബിഗ് ബോസ്സിൽ വന്നതിനു ശേഷം ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര്‍ പറയാറുണ്ടെന്നും പലതരം നെഗറ്റീവ് കമൻറുകൾ ഷോ കഴിഞ്ഞതിനുശേഷം വന്നിട്ടുണ്ടെന്നും മഞ്ജു പറയുന്നു.