in

ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും മാത്രം : കുമ്പളങ്ങി നൈറ്റ്സിലെ നടി

I'm giving up on marriage. Just thanks and love. Kumbalangi Nights actress.

കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ  ശ്രദ്ധേയയായ നടി ഷീല രാജ്കുമാർ. ഇപ്പോഴിത താരത്തിന്റെ കുടുംബജീവിതത്തിലെ താളപിഴകളാണ് വാർത്തകളിൽ നിറയുന്നത്. താരം വിവാഹമോചിതയാകുന്നു എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവാഹം ബന്ധം ഉപേക്ഷിക്കുന്നതായി പ്രേക്ഷകരെ അറിയിച്ചത്. ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും..ഭർത്താവ് ആയ ചോളനെ ടാഗ് ചെയ്ത് നടി  സമൂഹമാധ്യമത്തിലൂടെ എഴുതി. അഭിനയ ശിൽപശാല നടത്തുന്ന കലാകാരൻ തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. ഭരതനാട്യം നർത്തകിയെന്ന നിലയിലും കലാലോകത്ത്  ഷീല തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

വിവാഹമോചനത്തിന്റെ കാരണം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരുടെയും വിവാഹം. 2014ലായിരുന്നു നടന്നത്. ചോളൻ ഒരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും ഒടുവിൽ വിവാഹത്തിലേക്ക് എത്തുന്നത്. വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെയായിരുന്നു രണ്ടുപേരും ജീവിതത്തിൽ ഒരുമിച്ച്.

2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെ ഷീല അഭിനയ ലോകത്ത് സജീവമായി . ടു ലെറ്റ് എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ ഒട്ടാകെ മാറ്റിയത്.  കാർത്തിക് സുബ്ബരാജിന്റെ ജിഗർതാണ്ഡ ഡബിൾ എക്സിൽ അതിഥി വേഷത്തിലും താരം അഭിനയിച്ച ശ്രദ്ധ നേടിയിരുന്നു

Written by amrutha

Anupama, the accused in the Kollam kidnap case, has 5 lakh YouTube followers.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പത്മകുമാറിന്റെ മകൾ വൈറല്‍ യൂട്യൂബ് താരം, മാസവരുമാനം 5 ലക്ഷം

Dileep came with words of comfort in Subbalakshmi's last days, bringing tears of joy to Tara Kalyan

സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസവാക്കുകളുമായെത്തിയ ദിലീപ് : സന്തോഷ കണ്ണീരുമായി താരകല്യാൺ