ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ് . ‘മോൾ’ എന്ന തലക്കെട്ടോടെയാണ് മുകേഷ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നാണ് ആറു വയസ്സുകാരി അബിഗേലിനെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ കാണാൻ എംഎൽഎ മുകേഷ് സ്റ്റേഷനിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘‘കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റടുത്ത് വരികയും എന്നെ അറിയാമെന്ന് പറയുകയും ചെയ്‌തു . എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.” എല്ലാവരുടെയും പ്രാർത്ഥനയുടെ
അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് കാറിലെത്തിയ സംഘമാണെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാകുന്നത്. സമീപത്തെ അശ്വതി ബാറിന് മുന്നിലേക്ക് കാറിലെത്തിയ സംഘം, കുട്ടിയെ റോഡിലേക്ക് ഇറക്കുകയായിരുന്നു. ഒരു സ്ത്രീയാണ് കുട്ടിയെ ഇറക്കിവിട്ടതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ ഇവര്‍ കാറുമായി രക്ഷപ്പെടുകയായിരുന്നുമൈതാനത്തേക്ക് അവശനിലയിലെത്തിയ കുട്ടിയെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവരാണ് ആദ്യം ശ്രദ്ധിച്ചത്. ഒറ്റയ്ക്ക് നിന്ന കുഞ്ഞിനോട് പേര് ചോദിച്ചപ്പോൾ അബിഗേലെന്ന് മറുപടി നൽകുകയായിരുന്നു. ഇതേതുടർന്ന് ഇവർ കുട്ടിക്ക് കുടിവെള്ളവും ബിസ്‌കറ്റും നല്‍കി. ഇന്നലെ രാത്രി ഒരു വീട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടി ഇവരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ ഒന്നും അറിയില്ല. അമ്മയേയും അച്ഛനേയും കാണണം. തനിക്കൊന്നും ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞതായി ആശ്രാമം മൈതാനിയില്‍ എത്തിയവര്‍ വ്യക്തമാക്കി.