ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട നായികയാണ് ദേവിക നമ്പ്യാർ. ഒരുപിടി നല്ല പരമ്പരകളിലൂടെ ദേവിക മലയാളികളുടെ ഹൃദയം കവർന്നിട്ടുണ്ട്. അവതാരികയായും നടിയായും താരം ഇതിനോടകം മലയാളികൾക്കിടയിൽ വളരെ സുപരിചിതയാണ്. ഈ അടുത്തകാലത്തായി യൂട്യൂബിൽ നടി പങ്കുവെക്കുന്ന വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ദേവികയുടെ വിവാഹവും തുടർന്ന് നടന്ന ജീവിതത്തിലെ സന്തോഷം നിമിഷങ്ങളും എല്ലാം ആരാധകരും ഏറ്റെടുത്തിരുന്നു. താരത്തിന് ഒരു മകനും ഉണ്ട്. ആത്മജ മഹാദേവ എന്നാണ് മകൻറെ പേര്.
ഇപ്പോഴിതാ സംഗീത സംവിധായകൻ പെരുമ്പാവൂർ രവീന്ദ്രനാഥിന്റെ ചിത്രത്തിൽ ദക്ഷിണ വെച്ച് വിജയദശമി നാളിൽ ഇരുവരും മകൻ ആത്മജ മഹാ ദേവന് സംഗീതത്തിൽ വിദ്യാരംഭം നൽകിയ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വെറും ഏഴുമാസം പ്രായമുള്ള മകന് സംഗീതത്തിൽ വിദ്യാരംഭം തുടക്കം കുറിച്ച സന്തോഷത്തിലാണ് താരങ്ങൾ. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേരായിരുന്നു ആശംസകൾ അറിയിച്ചത്. അച്ഛനെയും അമ്മയെയും പോലെ മകനും വലിയൊരു കലാകാരൻ ആകട്ടെ എന്നായിരുന്നു എല്ലാവരും പോസ്റ്റിൽ കുറിച്ചത്.
2022ൽ ആയിരുന്നു ദേവികയും വിജയും തമ്മിലുള്ള വിവാഹം നടന്നത്.ആഡംബരമായി തന്നെയാണ് വിവാഹം നടത്തിയത്. കഴിഞ്ഞവർഷം മാർച്ച് മാസത്തിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് മകൻ വന്നത്.