നടി അമല പോളും ഭര്‍ത്താവ് ജഗത്തും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ ഗര്‍ഭിണി ആണെന്നുള്ള വിവരം നടി പുറംലോകത്തോട് പറഞ്ഞത്. പിന്നാലെ തന്റെ നിറവയര്‍ അടക്കം വ്യക്തമാക്കി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോസും അമല പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഗര്‍ഭിണിയായതിനു ശേഷമുള്ള വീഡിയോ അമല പുറത്തു വിട്ടിരിക്കുകയാണ്. ഭര്‍ത്താവായ ജഗത്ത് അമലയുടെ നിറവയറില്‍ തലോടുന്നതും ഇരുവരും പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
രണ്ടില്‍ നിന്നും മൂന്നിലേക്ക്- 2024 ല്‍ പുതിയ എന്നെ സ്വീകരിക്കാന്‍ പോവുകയാണെന്നാണ് വീഡിയോയ്ക്ക് അമല നല്‍കിയ ക്യാപ്ഷനില്‍ പറയുന്നത്. മാത്രമല്ല കടല്‍ത്തീരത്തേക്ക് നിറയവയറില്‍ നടന്ന് പോകുന്നതും ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇടയ്ക്ക് ഭര്‍ത്താവ് നടിയുടെ നിറവയറില്‍ തലോടുന്നതും തമാശ കളിക്കുന്നതുമൊക്കെ കോര്‍ത്തിണക്കിയൊരു കിടിലന്‍ വീഡിയോയാണ് നടി പങ്കുവെച്ചത്. ഭര്‍ത്താവുമായി എത്രത്തോളം സ്‌നേഹത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അമലയുടെ വീഡിയോ.
മാത്രമല്ല ഈ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ഇത് ഓക്കെ. നിങ്ങളുടെ ലവ് സ്‌റ്റോറി പറയുന്നൊരു മൂവി തന്നെ ഇറക്കണം. അതില്‍ അഭിനയിക്കേണ്ടത് നിങ്ങളാണ്. എന്നിട്ട് എനിക്കത് കാണണമെന്ന് പറയുകയാണ്’, നടിയും അവതാരകയുമായ പേളി മാണി. താങ്ക്യൂ സേറ, നീ ജഗ്ഗിന്റെ രാത്രിയും പകലും എന്നെന്നേക്കുമായി ഒരുക്കി എന്നാണ് പേളിയുടെ കമന്റിന് അമല നല്‍കിയ മറുപടി.
പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം അമലയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘ചിലപ്പോള്‍ ഒന്ന് പാഠമാവുകയും രണ്ടാമത്തേത് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ആയിരിക്കാമെന്നാണ്’, അമലയുടെ വിവാഹങ്ങളെ പറ്റി ഒരാള്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴാണ് അമല ശരിക്കും അവരുടെ പ്രണയം കണ്ടെത്തിയത്. രണ്ടാള്‍ക്കും ആശംസകള്‍. നിങ്ങളുടെ കുഞ്ഞുവാവയെ കാണാന്‍ കാത്തിരിക്കുകയാണ്, എന്ന് തുടങ്ങി മിനുറ്റുകള്‍ കൊണ്ട് നൂറ് കണക്കിന് കമന്റുകളാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്നത്.
View this post on Instagram