ഷംന കാസിം സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു. ബിസിന സുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തു ക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയ ത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവി തത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു
വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ ഷാനുവിനെ ആദ്യം കണ്ടതിനെക്കുറിച്ചും, പുള്ളിയിൽ ഇഷ്ടം ഇല്ലാത്ത സംഗതിയെക്കുറിച്ചുമെല്ലാം ഷംന സംസാരിക്കുന്നുണ്ട്. ഞാൻ ആണ് പുള്ളിയെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്. താൻ ഒരു സെലിബ്രിറ്റി ആയിരുന്നു എന്നൊന്നും പുള്ളിക്ക് അറിയുമായിരുന്നില്ല. അങ്ങനെ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് അദ്ദേഹം.
മെയിൽ ഞങ്ങളുടെ നിശ്ചയം കഴിഞ്ഞപ്പോൾ ഇക്കയുടെ പിറന്നാൾ ദിനമാണ് മോതിരമാറ്റം നടത്തിയത്. അവിടെ എല്ലാവരും ചിത്രങ്ങൾ എടുത്തിരുന്നു, ഞാൻ ഒരു പിക് ഇട്ടോട്ടെ എന്ന് ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു. അത് വൈറലായി. അപ്പോഴാണ് പുള്ളി പറയുന്നത് നീ ഇത്ര വലിയ സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്ന്. കാരണം ഇക്കയ്ക്ക് ഫോൺ ഓഫ് ചെയ്തു വയ്‌ക്കേണ്ട അവസ്ഥയിൽ കോളുകൾ വന്നു തുടങ്ങി.
ഞാൻ ഒരു ഡാൻസർ ആണെന്ന് അറിയാമായിരുന്നുവെന്ന് മാത്രം. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള സിനിമകൾ പുള്ളി കാണാറുണ്ട്. എന്റെ അഭിനയം കണ്ടുകഴിഞ്ഞാൽ കളിയാക്കാറുണ്ട്. ഞാൻ ഒരു ലവ് യൂ പറഞ്ഞാൽ തിരികെ പറയാൻ ഒന്നും ഇഷ്ടമല്ല. പക്ഷേ ഇപ്പോൾ നാട്ടിൽ ഞാൻ വന്നിട്ട് ഒരു മാസമായി, അതുകൊണ്ട് ഇപ്പോൾ ഐ ലവ് യൂ ഒക്കെ അയക്കാറുണ്ട്. ഞാൻ അപ്സെറ്റ് ആകാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇക്കയുടെ രീതികൾ എനിക്ക് അറിയാം. പുള്ളി നല്ല സ്മോക്കറാണ്. അക്കാര്യത്തിൽ നമ്മൾ എപ്പോഴും അടി കൂടാറുണ്ട്.