in

ഗോപിക ഇനി ജി പി യ്ക്ക് സ്വന്തം : വിവാഹ വാർത്ത പങ്കുവെച്ചുകൊണ്ട് ഗോവിന്ദ് പത്മസൂര്യ

Keerthana Anil is talking about Gopika Anil's engagement with Govind Padmasoorya

അവതാരകനായും നടനായും പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. സമൂഹമാധ്യമത്തിലൂടെ കോവിഡ് പത്മസൂര്യയായിരുന്നു സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. അഷ്ടമി ദിനത്തിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അറിയിച്ചു. മിനിസ്ക്രീനിലെയും സിനിമയിലെയും അടക്കം നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ ആയി വന്നത്.

രണ്ടുപേരുടേയും കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. ടെലിവിഷൻ പ്രോ​ഗ്രാമിലെ അവതാരകനായി ​ഗോവിന്ദ് പത്മസൂര്യ നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങൾ. സാന്ത്വനം എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനിൽ. ബാലതാരം ആയാണ് ഗോപികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വരികൾ ഇങ്ങനെ:

ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ.

Written by amrutha

Madonna Sebastian Talks About the Movie 'Leo

ലിയോ’യിൽ അഭിനയിച്ച കാര്യം ആകെ പറഞ്ഞത് അമ്മയോട് മാത്രം, മഡോണ സെബാസ്റ്റ്യൻ

Actress Sheela Reveals What She Likes Most About Hindu Rituals

മരണശേഷം ശരീരം കുഴിച്ചിടരുത്, ദഹിപ്പിക്കണം, ഒരു സ്ത്രീക്ക് വലുത് അവളുടെ കുടുംബം ആയിരിക്കണം, ആവശ്യത്തിന് സമ്പാദിച്ചാൽ മതി, നടി ഷീലയുടെ തുറന്നു പറച്ചിൽ