അഭിനേത്രിയും മികച്ച നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമ ഗോപാലസ്വാമി അന്തരിച്ചു. അഗാധ ദുഃഖത്തോടെ അമ്മ ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞ വിവരം നിങ്ങളെ അറിയിക്കുകയാണ്. അമ്മ ഞങ്ങളുടെ എല്ലാം ആയിരുന്നു’ എന്നാണ് അമ്മയുടെ പഴയ ചിത്രത്തിനൊപ്പം ലക്ഷ്മി ദുഃഖ വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഇന്നലെയായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമ ഗോപാലസ്വാമിയുടെ അന്ത്യം.
അനുമോൾ,ശ്വേതാ മേനോൻ ഉൾപ്പെടെ നിരവധി പേരായിരുന്നു താരത്തിന്റെ പോസ്റ്റിനു താഴെ ദുഃഖം അറിയിച്ചുകൊണ്ട് കമന്റുകൾ പങ്കുവെച്ചത്. അമ്മയുടെ മനോഹരമായ ഒരു ചിത്രം പങ്കിട്ടു കൊണ്ടുവരുന്നു ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ ദുഃഖ വാർത്ത പോസ്റ്റ് ചെയ്തത്.
കന്നഡ ചിത്രമായ വിദ്യ എന്ന ചിത്രം ആയിരുന്നു ലക്ഷ്മിഗോപാലസ്വാമിക്ക് ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത്. അഭിനയത്തിന് മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം താരം സ്വന്തമാക്കിയിരുന്നു.മലയാളത്തിലെ ആദ്യ അരങ്ങേറ്റ ചിത്രം അരയന്നങ്ങളുടെ വീടാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി എത്തിയത്.
കർണാടകയിലെ ബാംഗ്ലൂരിലെ ഒരു കന്നഡ കുടുംബത്തിലാണ് നടി ജനിച്ചത് എം.കെ.ഗോപാലസ്വാമിയുടെയും ഡോ.ഉമാ ഗോപാലസ്വാമിയുടെയും മകളായി. സഹോദരൻറെ പേര് അർജുൻ എന്നാണ്. കലാരംഗത്തേക്ക് ലക്ഷ്മിയെ കൈപിടിച്ചുയർത്തിയത് അമ്മയാണ്. അമ്മയുടെ പാത തന്നെയായിരുന്നു ലക്ഷ്മിയും പിന്തുടർന്നത്.പ്രമുഖ സംഗീതജ്ഞയായിരുന്നു അന്തരിച്ച ഉമ.