in

അറപ്പും വെറുപ്പും ഉണ്ടാക്കുന്ന മനോരോഗികൾ ആണിത് ചെയ്യുന്നത് !!! രൂക്ഷമായി പ്രതികരിച്ചു  സിന്ധു കൃഷ്ണ

Sindhu Krishna reacts against vlogger comments on a post shared for her daughter Hansika Krishna's 18th birthday

സമൂഹമാധ്യമത്തിലൂടെ കുടുംബത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് സിന്ധു കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു.സമൂഹമാധ്യമത്തിലൂടെ തങ്ങളുടെ കുടുംബത്തെ വിമർശിക്കുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇതെന്നും അങ്ങനെ ചെയ്താൽ മാനസികമായി തളർത്താം എന്ന് വിചാരിക്കുന്ന ചിലരാണ് മോശം കമന്റുകൾക്ക് പിന്നിൽ എന്നും താര കുടുംബം പറയുന്നു.

ഈ അടുത്തായിരുന്നു ഇളയ മകൾ ഹൻസികയുടെ പതിനെട്ടാം പിറന്നാളിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് സിന്ധു യൂട്യൂബിലൂടെ വീഡിയോ പങ്കിട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി വിമർശന കമന്റും വന്നു. വിമർശനം അതിരു കടന്നപ്പോഴായിരുന്നു താരകുടുംബം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരക്കാർ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന മനോരോഗികൾ മാത്രമാണെന്നായിരുന്നു വിമർശന കമന്റുകളിൽ ഒന്നിനായി സിന്ധു കൃഷ്ണ മറുപടി നൽകിയത്.

സിന്ധുവിന്റെ വാക്കുകൾ :  നെഗറ്റീവ് കമന്റുകൾ ഇടുന്ന നിങ്ങളിൽ ഭൂരിഭാഗം പേർക്കും ജീവിതം ഒരു ദുരന്തം ആയിരിക്കാം, ഞങ്ങളുടെ ചിന്തകൾക്ക് തെളിച്ചം വരട്ടെ. ഈ മെസ്സേജ് ബാക്കിയുള്ള മറുപടികളും ഞാൻ ഡിലീറ്റ് ചെയ്യില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവ് മാത്രമായി കാണിക്കുന്നു.

എൻറെ മകളെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് വിശകലനം ചെയ്യാൻ ഓർഡിനറി തലച്ചോറുമായി വന്ന എല്ലാവർക്കും ഒരുപാട് നമസ്കാരം. അത്തരക്കാർക്ക് അറപ്പും വെളുപ്പും ഉണ്ടാക്കാവുന്ന മനുഷ്യർ മാത്രമാണ് എന്നും സിന്ധു മറുപടി നൽകി. താരത്തിന്റെ കമന്റിനു താഴെ നിരവധി പേർ ആയിരുന്നു മറുപടികളുമായി എത്തിയത്. എല്ലാവരും സിന്ധു കൃഷ്ണയെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ ആയിരുന്നു നൽകിയത്.

Written by amrutha

Priya Prakash Varrier in wet saree photos by the river

നെറുകിൽ സിന്ദൂരപൊട്ട്, അരക്കെട്ടിൽ പൊന്നാരഞ്ഞാണം !!! മനം കവർന്ന് പ്രിയ വാര്യർ

Manju Pillai's daughter Daya Sujith shines in black photos

നെഞ്ചിൽ അമ്പ് കൊള്ളുന്ന നോട്ടമാണല്ലോ!!! സ്റ്റൈലിഷ് ലുക്കിൽ മഞ്ജു പിള്ളയുടെ മകൾ