മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് കനി കുസൃതി. സമൂഹമാധ്യമങ്ങളിൽ വ്യക്തമായ തുറന്ന നിലപാടുകൾ പങ്കുവെച്ച് മിക്കപ്പോഴും വാർത്തകളിലും ഇടം പിടിക്കാറുണ്ട്. അതുകൊണ്ട് നടി കൊടുക്കുന്ന അഭിമുഖങ്ങളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് വീണ്ടും ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. താരത്തിന്റെ പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചും ഒക്കെയാണ് അഭിമുഖത്തിലൂടെ മനസ്സ് തുറന്നത്.
ആനന്ദ് ഗാന്ധി എന്നായിരുന്നു താരത്തിന്റെ പങ്കാളിയുടെ പേര്.പക്ഷേ തങ്ങൾ ഇപ്പോൾ പിരിഞ്ഞുവെന്നും അദ്ദേഹം മറ്റൊരാളുമായി പ്രണയത്തിലാണെന്നും പറയുന്നു. അദ്ദേഹം മറ്റൊരാളെ സ്വീകരിച്ചതിൽ താൻ ഒരുപാട് സന്തോഷവതിയാണെന്നും ഇപ്പോൾ സഹോദരനോടുള്ള സ്നേഹമാണ് ഉള്ളതെന്നും നടി പറയുന്നു.
അദേഹത്തിന്റെ കാമുകി ആണ് ജീവിതത്തിലെ പ്രൈമറി പാർട്ണർമാർ. ജീവിതത്തിൽ ആനന്ദ് ഇപ്പോൾ ഏറ്റവുമെടുത്ത ആന ആത്മബന്ധം പുലർത്തുന്ന വ്യക്തി മാത്രമാണ്. ഒരിക്കലും ഞങ്ങൾക്കിടയിൽ പണ്ടുണ്ടായിരുന്ന ആ സ്നേഹം ഇല്ല. ഒരു ഫാമിലി പോലെയാണെങ്കിലും അദ്ദേഹത്തോട് എനിക്കിപ്പോൾ സഹോദരനോടുള്ള സ്നേഹം മാത്രമാണെന്നും പറയുന്നു.
ഇതിനുമുമ്പും താരത്തിന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. കനിയുടെ മാതാപിതാക്കളും ഇതുപോലെ ജീവിച്ചവരാണ്. അച്ഛൻ മൈത്രയന്റെ അഭിമുഖങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്.