in

എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ, ഇതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല, പ്രാർത്ഥന സഹായം യാചിച്ച് ബാലയുടെ ഭാര്യ

ബാലയെ പോലെ ആരാധകർ സ്നേഹിക്കുന്ന വ്യക്തിയാണ് ഭാര്യയും ഡോക്‌ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. വർക്കൗട്ടും ഡയറ്റും തുടങ്ങിയതിനെക്കുറിച്ചും അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വിവരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോസും എലിസബത്ത് പങ്കിടാറുണ്ട്. ഇടയ്ക്ക് ബാലയ്‌ക്കൊപ്പവും എലിസബത്ത് വീഡിയോ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഒരു പുതിയ പോസ്റ്റ് പങ്കിട്ട് എത്തിയിരിക്കുകയാണ് എലിസബത്ത്. എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ; എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്; പ്രാർത്ഥന വേണമെന്ന് കുറിച്ചാണ് എലിസബത്ത് ഉദയൻ എത്തിയിരിക്കുന്നത്. നിരവധിയാളുകളാണ് സംഭവം തിരക്കിക്കൊണ്ട് എത്തുന്നതും ജൂനിയർ ബാല എത്താൻ പോകുന്നുണ്ടോ, അതോ ബാലക്ക് എന്തെങ്കിലും എമര്ജെന്സി കണ്ടീഷൻ ഉണ്ടായോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജൂനിയർ ബാല അല്ലെന്ന് എലിസബത്ത് മറുപടി നൽകുന്നുണ്ട് എങ്കിലും എന്താണ് സംഭവം എന്ന കാര്യത്തിൽ അവർ വിശദീകരണം നൽകുന്നില്ല. ബാലയുടെ ഭാര്യ എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഒപ്പം ഡാൻസ് ചെയ്യാനും വീഡിയോകളിൽ കൂടെ നിൽക്കാനും എല്ലാം എലിസബത്ത് ഉണ്ടാകും എപ്പോഴും. രണ്ടാം വിവാഹവാർഷികം ബാലയുടെ ആശുപത്രിവാസ സമയത്തായിരുന്നു. മൂന്നാം വർഷം ഒന്നിച്ച് നൃത്തം ചെയ്ത് കൊണ്ടാടും എന്ന് എലിസബത്ത് അന്നേ പറഞ്ഞിരുന്നു.

Written by admin

ഓണം സീരിസ് അവസാനിക്കുന്നില്ല : സിമ്പിൾ എലഗൻറ് ലുക്കിൽ അമല പോൾ

സെറ്റിൽ വരും ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കും, ആരോടും മനസ്സ് തുറക്കുന്ന സ്വഭാവക്കാരിയല്ല : അപർണയെ കുറിച്ച് ബീന ആന്റണി