ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപ്പാനി ശരത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2017 ഏപ്രിൽ മാസത്തിലായായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടേയും വിവാഹം.രണ്ട് കുട്ടികളാണ് ഇരുവർക്കുമുള്ളത്.പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം തുടങ്ങിയ സിനിമകളാണ് അപ്പാനി അഭിനയിച്ച പ്രധാന സിനിമകൾ. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ശ്രദ്ധേയ പ്രകടനം അപ്പാനി നടത്തിയിരുന്നു.
‘മിഷൻ സി’ എന്ന ചിത്രമാണ് അപ്പനി ശരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. വിനോദ് തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടുക്കിയിൽ ആണ് നടന്നത്. മിഷൻ സി എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് പങ്കുവെച്ച് എത്തിയതായിരുന്നു അപ്പാനി ശരത്. അതിലൊന്നിൽ ‘പോസ്റ്റർ കണ്ടാൽ അറിയാം എട്ട് നില’ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. കേവലം സിനിമയുടെ പോസ്റ്റർ കണ്ട് വിലയിരുത്തിയ ആൾക്ക് കിടിലൻ മറുപടിയുമായിട്ടാണ് അപ്പാനി ശരത് എത്തിയത്.
തിയേറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വർഷം ആയി ഒരു സിനിമ തീയേറ്ററിൽ വന്നിട്ട്. എന്നിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കാനായി ഓടുവാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി. എന്നുമാണ് ആരാധകന്റെ കമന്റിന് അപ്പാനി ശരത് മറുപടി കൊടുത്തിരിക്കുന്നത്.