സോഷ്യൽ മീഡിയയിൽ വളരെ സജീവമായ തൊപ്പി എന്ന യുവാവിനെ കുറിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് സമൂഹത്തിൽ മോശം സന്ദേശം പടർത്തുന്ന തൊപ്പി എന്ന യുവാവിനെതിരെ നിയമപരമായി മുന്നോട്ടുപോവുകയാണെന്ന് അറിയിച്ചത്.
ലൈവ് സ്ട്രീമിങ് വഴിയാണ് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകൾ വഴിയും തൊപ്പി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ഈയടുത്ത് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നടത്തുകയും സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളൊക്കെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തൊപ്പിയ്ക്കു ഏറ്റവും അധികം ഉള്ള ആരാധകർ കുട്ടികളാണ്.
കഴിഞ്ഞദിവസം വളാഞ്ചേരിയിൽ വച്ച് നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ പരസ്യമായി മോശം വാക്കുകൾ വിളിച്ചുപറയും, കുട്ടികളെ അനാവശ്യ രീതിയിൽ ഇൻഫ്ലുവെൻസ് ചെയ്യുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ പ്രവർത്തി വളരെ മോശപ്പെട്ടതാണെന്നും കുറിപ്പിലൂടെ അറിയിച്ചു.
അദ്ദേഹത്തിൻറെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ഒരു കാൾ വന്നുസുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ Deepak Prakash സർ ആയിരുന്നു.പരമോന്നത കോടതിയിലെ അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക വിഷയങ്ങളെ സാകൂതം നോക്കി കാണുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ നിർദേശങ്ങളും, അഭിപ്രായങ്ങളും വിളിച്ചറിയിക്കാറുണ്ട്.കഴിഞ്ഞ ദിവസം വിളിച്ചത് നാട്ടിലെ ഒരു തലമുറയുടെ ആഭാസം കണ്ട് സഹികെട്ടാണ്.
#തൊപ്പി എന്ന പേരിൽ പ്രബുദ്ധ കേരളത്തിലെ 4 ലക്ഷത്തിൽ അധികം വരുന്ന underaged / കുഞ്ഞുങ്ങൾ സെലിബ്രെറ്റ് ചെയ്യുന്ന ലൈംഗിക സൈക്കോപ്പാത്താണെന്ന് /മനോരോഗിയാണെന്ന് സംശയിക്കപ്പെടുന്ന ആളുടെ വീഡിയോ കണ്ട ശേഷം വിളിച്ചതാണ്.വിഷയത്തിൽ അടിയന്തര പരാതി നൽകുമെന്ന് സാറിനെ അറിയിച്ചിട്ടുണ്ട്.
വളാഞ്ചേരിയിൽ നടന്ന ഉത്ഘടന ആഭാസത്തിൽ പബ്ലിക് നുയിസൺസിന് പോലും കേസെടുക്കാത്ത വളാഞ്ചേരി പോലീസിനെതിരെയും പരാതി നൽകും. ഒരു പൊതു ഇടത്തിൽ ഒരു പ്രായപരിധി മുന്നറിയിപ്പ് പോലും നൽകാതെ ലൈംഗിക ദാരിദ്ര വിഷയങ്ങൾ, സ്ത്രീ വിരുദ്ധത, റേപ്പ് ജോക്ക്സ്, slut shaming,body shaming,vulgar words ഉൾപ്പെടെ പറയുന്ന ഒരാളെ പച്ച പരവതാനി വിരിചച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ട്., തിരുത്തും..അഡ്വ ശ്രീജിത്ത് പെരുമന