അമല എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് വരദ. ഒരുപിടി നല്ല ചിത്രങ്ങളിലും പരമ്പരകളിലും വേഷമിട്ട വരദയുടെ ഭർത്താവാണ് നടൻ ജീഷിൻ മോഹൻ. ഇരുവരും മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് സുപരിചിതരായതും പിന്നീട് പ്രണയത്തിലായതും ഒടുവിൽ വിവാഹിതരായതും. ഇരുവരും അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയിച്ച വിവാഹം കഴിച്ചത്.രണ്ടുപേർക്കും ഒരു മകൻ കൂടിയുണ്ട്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാതായതോടെ ആരാധകർക്ക് രണ്ടുപേരും വേർപിരിയലിന്റെ വക്കിൽ ആണോ എന്ന് ആശങ്ക ഉയർന്നിരുന്നു. ഒടുവിൽ താരങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയതോടെ ആരാധകരും സംശയം ഉറപ്പിക്കുകയായിരുന്നു.
ഇപ്പോഴത്തെ ആരാധകരുടെ ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് വരദയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ. എന്താണ് വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തത് എന്ന ആളുകളുടെ ചോദ്യത്തിന് ഉള്ള മറുപടി ഇതാ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്
പോസ്റ്റിന്റെ പൂർണ്ണരൂപം: കുറേപ്പേർ ചോദിക്കാറുണ്ട് , എന്താ വരദയുടെ കൂടെ ഉള്ള ഫോട്ടോ ഇടാത്തത് എന്ന് . ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ് .. ഉത്തരം പറയാനാണ് പ്രയാസം . ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും . ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലര് ചോദിക്കാറില്ലേ .. സുഖം തന്നെയല്ലേ എന്ന് ? അല്ലെന്നു പറയണമെന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും ; അതെ,സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ് . ചില ഉത്തരങ്ങളും .