in

ലണ്ടൻ നഗരത്തെ കയ്യിലെടുത്ത് അമൃത സുരേഷും ഗോപി സുന്ദറും!! ചിത്രങ്ങളിതാ

റിയാലിറ്റി ഷോ വേദിയിലൂടെ പിന്നണിഗാന രംഗത്തേക്ക് കടന്നുവന്ന ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിത ഗോപി സുന്ദറും അമൃത സുരേഷും ലണ്ടൻ വേദിയിൽ വെച്ച് ഗാനമാലപിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. ലണ്ടൻ നഗരത്തിലാണ് താരങ്ങൾ ഇത്തവണ ഗാനമേള അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ തന്നെ നിരവധി സ്റ്റേജ് ഷോകൾ താരങ്ങൾക്ക് ലഭിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഇതിനോടകം ഇരുവരുംഗാനമേള ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരങ്ങൾ ലണ്ടനിൽ വരെയെത്തി ഒരുമിച്ച് ഗാനമേള നടത്തിയിരിക്കുകയാണ്.

അഭയ ഹിരൺമയിയുടെ റിലേഷൻഷിപ്പ് വേണ്ടെന്നുവച്ച് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാണ് ഇപ്പോൾ. ബാലയുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് അമൃത സംഗീത രംഗത്ത് സജീവമാകാൻ തുടങ്ങിയത്.

യൂട്യൂബ് ചാനലും സ്റ്റേജ് ഷോകളും ആയി താരം തിരക്കിലായിരുന്നു. ആ സമയത്താണ് ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വാർത്താ പുറത്തുവന്നത്. താരങ്ങൾ തന്നെയാണ് ഒഫീഷ്യലായി സോഷ്യൽ മീഡിയ വഴി ഈ കാര്യം പങ്കുവെച്ചത്.പിന്നാലെ തന്നെ സൈബർ അറ്റാക്കുകളും ഇരുവരും നേരിടേണ്ടി വന്നിരുന്നു.

അഭയയുമായി വേർപിരിഞ്ഞതിനുശേഷം ആണ് ഗോപി സുന്ദർ അമൃതയെ സ്വീകരിച്ചത്. അമൃതയുമായി ഒഫീഷ്യൽ വിവാഹം നടത്തിയതായി വെളിപ്പെടുത്തിയിട്ടില്ല. അമൃതയുടെ അച്ഛൻ മരണപ്പെട്ടത് ഈ അടുത്തായിരുന്നു.

അസുഖം കാരണം ചികിത്സയിലായിരുന്നു. അമൃതയുടെ സഹോദരി അഭിരാമിയും എറണാകുളത്ത് ഈ അടുത്ത് പുതിയൊരു റസ്റ്റോറൻറ് ആരംഭിച്ച വാർത്ത പുറത്തുവിട്ടിരുന്നു.സംരഭം ജീവിതത്തിൽ വലിയൊരു നാഴികക്കല്ലാണെന്ന് അഭിരാമി പങ്കുവെച്ചിരുന്നു

Written by amrutha

നീലക്കടൽക്കരയിൽ പനിനീർ പുഷ്പം പോലെ സാനിയ!!! മലേഷ്യയിൽ നിന്നുള്ള പുതിയ ഫോട്ടോഷൂട്ട് 

എൻ ഉയിരോട ആധാരം നീങ്കൾതാനേ!!! വിവാഹ വാർഷികത്തിൽ പൊന്നോമനകളെ ചേർത്തുപിടിച്ച് നയൻതാര