പ്രേതം എന്ന ചിത്രത്തിലൂടെ പ്രധാന കഥാപാത്രമായി കടന്നുവന്ന മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ശ്രുതി രാമചന്ദ്രൻ. മധുരം, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ ശ്രുതിക്ക് മലയാളത്തിൽ നിരവധി ആരാധകരുമുണ്ട്. താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ ഏറെ ശ്രദ്ധേയമാവുകയാണ്. സമൂഹത്തിൽ സ്ത്രീകളുടെ സെക്സിനെ കുറിച്ചുള്ള തുറന്നുപറച്ചിൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാൻ ഒരു സമൂഹം നിലനിൽക്കുന്നുണ്ട് എന്നാണ് ശ്രുതി അഭിമുഖത്തിലൂടെ കൂട്ടിച്ചേർക്കുന്നത്.
പലപ്പോഴും സ്ത്രീകൾ സെക്സിനെ കുറിച്ച് തുറന്നു സംസാരിച്ചാൽ അവളെ സമൂഹത്തിൽ മോശക്കാരാക്കി ആയി മാറാറുണ്ട്. അതേസമയം പുരുഷന്മാർ ആണ് സംസാരിക്കുന്നത് എങ്കിൽ ഇതേ പ്രശ്നം ഉണ്ടാവുകയില്ല.പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്ന സ്ത്രീകൾ സെക്സിനെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു സംസാരിക്കുമ്പോൾ പലപ്പോഴും വിവാഹിത ആവാത്ത പെൺ കുട്ടികളാണെങ്കിൽ അവർക്ക് വിവാഹആലോചനകൾ വരില്ല എന്ന കൺസെപ്റ്റുകൾ ചിലർ അടിച്ചേൽപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്താഗതികൾ സമൂഹത്തിൽ വരുന്നതെന്ന് നാം പഠിക്കേണ്ടതുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള ചിന്താഗതികൾ മാറ്റേണ്ടതുണ്ട് എന്നും എല്ലാവർക്കും എല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, സ്ത്രീകൾ മാത്രം പറയുമ്പോൾ അതൊരു മോശം പ്രവണതയായി മാറുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്രുതി അഭി മുഖത്തിലൂടെ കൂട്ടിച്ചേർത്തു.
മാത്രമല്ല സിനിമകളിൽ അഭിനയിച്ച പല കഥാപാത്രങ്ങളുമായി തന്നെ പലരും താരതമ്യപ്പെടുത്താറുണ്ട് എന്നും തേപ്പുകാരി എന്ന ഇമേജ് മാറ്റിയെടുക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില സിനിമകളിൽ തങ്ങൾ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ആരാധകരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലുകയും അത് അവരുടെ മനസ്സിൽ നിന്നു മായാൻ സമയമെടുക്കുകയും ചെയ്യും എന്നും അഭിമുഖത്തിലൂടെ പറഞ്ഞു.