മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് നടി മമ്ത മോഹൻദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് മമ്ത മലയാളത്തിലും തമിഴിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
താരം മലയാളത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ലൈവ്. സൗബിനും പ്രിയ വാര്യർ മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്. സോഷ്യൽ മീഡിയയെ കുറിച്ചും സൈബർ ആക്രമണത്തെക്കുറിച്ചും താരം ഒരു സ്വകാര്യമാധ്യമത്തിൽ നൽകിയ അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയും ഇല്ലാത്തവരാണെന്നും മോശം കമന്റ് ഇടുന്നവർ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും ചോദിക്കുന്നു.
നല്ല കമന്റിടുന്നവർ നല്ല ജോലി ചെയ്യുന്നവരാണ് എന്നാൽ ഇങ്ങനെയുള്ളവർ തന്നെ ഫോളോ ചെയ്യാറില്ലെന്നും കൂട്ടിച്ചേർത്തു.രാവിലെ എഴുന്നേറ്റ് റിലീസുകൾ അപ്‌ലോഡ് ചെയ്യുന്നതുപോലെയുള്ള ജീവിതം എന്നും ക്യാമറയുടെ മുന്നിൽ ചെന്ന് നിൽക്കുന്നതിനു മുൻപ് ചെയ്തു തീർക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും വ്യക്തിപരമായ ജീവിതവും സോഷ്യൽ മീഡിയയും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ടെന്നും ഇതൊന്നും മനസ്സിലാക്കാതെ പ്രതികരിക്കുന്ന സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് ജീവിക്കുന്നത് എന്നും നടി പറയുന്നു.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കാരണം എല്ലാവരും വിചാരിക്കുന്നത് അവർ രാജാവാണ് എന്നാണ് ഇവർക്ക് വേറെ പണിയൊന്നും ഉണ്ടാവില്ല, സോഷ്യൽ മീഡിയയിൽ പകുതിയിൽ അധികം പേരും വിമർശകരാണ്. വിമർശനങ്ങൾ എഴുതി വിടുന്ന ഒരുപാട് ആളുകൾ തന്നെ ഫോളോ ചെയ്യുന്നുമുണ്ട്.ഇവർ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്ന് എന്താ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നല്ല കമന്റുകൾ ഇടുന്നവർ തന്നെ ഫോളോ ചെയ്യാറില്ലെന്നും താരം പറഞ്ഞു.