സിനിമാ താരങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ച് നടിമാരെ കുറിച്ച്. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ അസഭ്യങ്ങളും എഴുതിവിടുന്നവർ നിരവധിയാണ്. സിനിമാതാരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിച്ചുകൊണ്ട് വ്യാജ തലക്കെട്ടുകൾ നൽകി സമൂഹമാധ്യമ വാർത്തകൾ ചിലർ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ പുറത്തുവന്ന ഒരു വ്യാജ വാർത്തക്കെതിരെ വിമർശനവുമായി മമ്ത മോഹൻദാസ് രംഗത്തെത്തിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകൾക്കെതിരെയാണ് നടി പൊട്ടിത്തെറിച്ചിരിക്കുന്നത്.
തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്സിലാണ് മംമ്ത തൻറെ പ്രതിഷേധവുമായി വന്നത്. ‘ പിടിച്ചു നില്ക്കാന് കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് .
ഗീതു നായര്‍ എന്ന പേജിലാണ് ഈ വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപേര്‍ കമൻറ് ബോക്സിൽ എത്തുക യും ചിലരൊക്കെ ഷെയർ ചെയ്യുകയും ചെയ്തു.
പോസ്റ്റ് മംതാ മോഹൻദാസിന്റെ കണ്ണിൽ പെട്ടതോടുകൂടിയാണ് പ്രതികരണവുമായി എത്തിയത്. ‘ശരി നിങ്ങള്‍ ആരാണ് നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ഞാൻ വിചാരിക്കേണ്ടത്.
ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ ദയവുചെയ്ത് നിങ്ങൾ പിന്തുടാരാതിരിക്കുക എന്നായിരുന്നു താരം കമൻറ് ബോക്സിൽ എത്തി മറുപടി നൽകിയത്. നടിയെ പിന്തുണച്ചുകൊണ്ട് എത്തിയവരും നിരവധി പേരാണ്