ബോളിവുഡ് ചലച്ചിത്രനടി ജെനീലിയ ഡിസൂസ ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നടിയായിരുന്നു. പ്രമുഖ നടന്മാരുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ജെനീലിയ അഭിനയിച്ചിട്ടുണ്ട്. 2003 ലാണ് തുജെ മേരി കസം എന്ന ചിത്രത്തില്‍ റിതേഷ് ദേശ്മുഖിന്റെ നായികയായി ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്‍, പ്രസിദ്ധ ക്രിക്കറ്റ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കില്‍ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.
2004 ല്‍ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും വിജയിനോടൊപ്പം മസ്തി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2007 ല്‍ മേരെ ബാപ് പെഹ്ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ല്‍ ഇറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വന്‍ വിജയ ചിത്രമായിരുന്നു. ഇമ്രാന്‍ ഖാന്‍ എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു.
ഇന്ത്യന്‍ സിനിമ ഇതിഹാസം അമിതാഭ് ബച്ചനോടൊപ്പം പാര്‍ക്കര്‍ പേനയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട മലയാളം മറാത്തി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച കഴിവ് തെളിയിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. വ്യത്യസ്ത ഭാഷകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തത് കൊണ്ട് തന്നെ താരത്തിന് ഇന്ത്യയില്‍ ഉടനീളം ആരാധകരാണ്.
തന്റെ വിശേഷങ്ങളും ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള വിഡിയോകളുമൊക്കെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുമുണ്ട്. മറ്റ് ബോളിവുഡ് നടിമാരെ പോലെ തന്നെ ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ജെനീലിയ ഡിസൂസ. താരം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
അങ്ങനെ ആറ് ആഴ്ച കഴിഞ്ഞു. അതൊരു വലിയ യാത്രയായിരുന്നു. 59.4 കിലോയില്‍ നിന്ന് 55.1 കിലോയിലേക്ക് എത്തി. ഒരുപാട് സംശയങ്ങളോടെയും അരക്ഷിതാവസ്ഥയോടെയുമാണ് ഞാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ലക്ഷ്യത്തിലെത്തുന്നതിനു പുറമേ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു എന്ന് കുറിച്ച് കൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ജെനീലിയയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര പലര്‍ക്കും പ്രചോദനമായതായി പലരും കമന്റ് ചെയ്തു. നിങ്ങള്‍ എന്നെ പ്രചോദിപ്പിക്കുന്നു എന്ന് മറ്റൊരാള്‍ കുറിച്ചു. ജെനീലിയ ഫിറ്റ്നസ് ചലഞ്ച് ആഴ്ചയുടെ ആദ്യ ദിവസത്തെ വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. ആഴ്ച 1 – ഉറപ്പില്ല, ആത്മവിശ്വാസമില്ല, അനിശ്ചിതത്വം” എന്ന അടിക്കുറിപ്പിലാണ് നടി അന്ന് കുറിച്ചത്. ചുവന്ന സാരിയിലുള്ള ചിത്രങ്ങള്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ഹൃദയത്തിന്റെ കണ്ണുകള്‍ കൊണ്ട് ആളുകളെ കാണൂ- എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.