in

തൃപ്പൂണിത്തറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽവെച്ച് മകന്റെ ചോറൂണ് നടത്തി മണികണ്ഠൻ

മലയാളികളുടെ പ്രീയ താരം മണികണ്ഠൻ ആചാരിക്ക് ആൺകുഞ്ഞ് പിറന്നത് മാർച്ചിലാണ്. താരം തന്നെയാണ് മകൻ ജനിച്ച വിശേഷം ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മണികണ്ഠൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇസൈ മണികണ്ഠൻ എന്നാണ് കുഞ്ഞിന് മണികണ്ഠനും അഞ്ജലിയും നൽകിയിരിക്കുന്ന പേര്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയായിരുന്നു മകൻ പിറന്ന സന്തോഷം മണികണ്ഠൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ, കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. “ഞങ്ങളുടെ മകൻ “ഇസൈ” യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചു നടന്നു.. എല്ലാവരുടെയും അനുഗ്രഹാശംസകൾ ഉണ്ടാവണം” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മണികണ്ഠൻ വിവാഹിതനായത് ഏപ്രിൽ 26നാണ്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.

Written by admin

ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ: സന്തോഷ വാർത്തയുമായി അശ്വതി ശ്രീകാന്ത്

ഗ്രീൻ ഫ്രോക്കിൽ ഫ്രീക് ലുക്കിൽ എസ്തർ:  ചിത്രങ്ങൾ