in

എന്നോട് പോലും പറയാതെയാണ് ആ ചുംബന രംഗം കമല ഹാസൻ ചെയ്തത്.. കെട്ടിപ്പിടിക്കുന്ന രംഗം മാത്രമേ തിരക്കഥയിൽ ഉണ്ടായിരുന്നുള്ളു

വിഖ്യാത തമിഴ് ചലച്ചിത്രം ‘പുന്നഗൈ മന്നന്‍’ ഇക്കാലമത്രയും ചര്‍ച്ച ചെയ്യപ്പെട്ടത് ശ്രീലങ്കന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഒരു പ്രണയ കഥ എന്ന നിലയ്ക്കും അതിലെ നൃത്ത-സംഗീത അംശങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുമാണ്. തമിഴ് സംവിധായകരില്‍ അഗ്രഗണ്യനായ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍, രേവതി, ശ്രീവിദ്യ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളില്‍ എത്തിയ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളില്‍ ഒന്നാണ്.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ‘പുന്നഗൈ മന്നന്‍’ റീവിസിറ്റ് ചെയ്യപ്പെട്ടത് മറ്റൊരു ചര്‍ച്ചയ്ക്ക് പുറത്താണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ അഭിനേത്രി രേഖ, ചിത്രീകരണ സമയത്ത് താന്‍ നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ‘പുന്നഗൈ മന്നനെ’ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ കാമുകിയായി എത്തിയ രേഖ, അതിലെ വികാരനിര്‍ഭരമായ ഒരു ചുംബനരംഗത്തെക്കുറിച്ചാണ് പറഞ്ഞത്.

വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയസാഫല്യമടയാന്‍ സാധിക്കാത്ത സേതുവും രജനിയും മരിക്കാന്‍ തീരുമാനമെടുക്കുന്നു. ഒരു വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവന്‍ വെടിയുന്നതിനു തൊട്ടു മുന്‍പുള്ള, ജീവനും മരണത്തിനും സ്‌നേഹത്തിനും ഇടയിലുള്ള ചില നിമിഷങ്ങളിലാണ് അവര്‍ ചുംബിക്കുന്നത്. ഈ രംഗത്തിനു മുന്നോടിയായി വരുന്ന ‘എന്ന സത്തം ഇന്ത നേരം’ എന്ന മനോഹര ഗാനവും, അഭിനേതാക്കളുടെ പ്രകടനവും, അത് പകര്‍ത്തിയ രീതിയുമെല്ലാം കൊണ്ട് തീര്‍ത്തും സ്വാഭാവികമായ ഒരു രംഗം.

തുടക്കക്കാരിയായ തനിക്ക് മികച്ച സിനിമാ അനുഭവങ്ങള്‍ പകര്‍ന്ന ചിത്രമാണ് ‘പുന്നഗൈമന്നന്‍’ എന്ന് പറയുമ്പോഴും ആ രംഗത്തെക്കുറിച്ച് തനിക്ക് സന്തോഷകരമല്ലാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നാണ് രേഖ വെളിപ്പെടുത്തിയത്.

നടി രേഖയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാ ലോകം. മുതിര്‍ന്ന സംവിധായകന്‍ ബാലചന്ദ്രറിനെ കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ കമല്‍ഹാസന്‍ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചാണ് രേഖയുടെ വെളിപ്പെടുത്തല്‍.

ആത്മഹത്യ ചെയ്യും മുമ്പ് കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ചുംബനത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് രേഖ വെളിപ്പെടുത്തിയിരിക്കുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് താന്‍ ഇതേക്കുറിച്ച് അറിയുന്നത്. ചുംബനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയം പറയാന്‍ വേണ്ടിയാണ് ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു സംവിധായകന്റെ മറുപടിയെന്നും രേഖ പറഞ്ഞു.

രേഖയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. താരത്തിനെതിരെ നടന്നത് ലൈംഗിക അതിക്രമമാണെന്നും കമല്‍ഹാസനും സംവിധായകനും താരത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താരത്തോട് കമല്‍ഹാസന്‍ മാപ്പ് ചോദിക്കണമെന്നും ചിലര്‍ പറയുന്നു. മുമ്പും ഇതേ രംഗത്തെ കുറിച്ച് രേഖ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചിത്രീകരണത്തിനിടെ കമല്‍ഹാസന്‍ അപ്രതീക്ഷിതമായി തന്നെ ചുംബിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഈ രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും നേരത്തെ രേഖ പറഞ്ഞിരുന്നു.

Written by Editor 3

അമ്പോ.. ഹോട്ട് ടോപ് ലെസ്സ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് ദുൽഖറിന്റെ നായിക, കിടിലൻ ഫോട്ടോസ് കാണാം

നീല ഉടുപ്പിൽ അതിസുന്ദരിയായ മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി, കിടിലൻ ഫോട്ടോസ് കാണാം