തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് ലോകം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരം തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍ നിര താരമായി മാറിയ രശ്മിക ഇപ്പോള്‍ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
അഭിനയത്തില്‍ എത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയായി മാറിയ താരമാണ് ‘രശ്മിക മന്ദാന’. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. മോഡലിംഗ് രംഗത്തില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ’കിരിക്ക് പാര്‍ട്ടി’എന്ന സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ മിഷന്‍ മജ്‌നു മികച്ച വിജയമായി മാറിയിരുന്നു.
ഇപ്പോള്‍ ബോളിവുഡില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക. അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയാണ് രശ്മിക. അവാര്‍ഡ് ചടങ്ങിനിടെ താരം ധരിച്ച വസ്ത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കറുത്ത ഷോര്‍ട്ട് ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്. ട്യൂബ് ടോപ്പ് സ്‌റ്റൈലിലുള്ള വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയത് അതിന്റെ ടെയിലാണ്. എന്നാല്‍ വസ്ത്രത്തിന് നീളം കുറഞ്ഞത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയായിരുന്നു.
താരത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. ബോളിവുഡില്‍ എത്തിയപ്പോള്‍ തുണി കുറഞ്ഞു എന്നാണ് വിമര്‍ശനം. ഇപ്പോള്‍ ഉര്‍ഫി ജാവേദിനു പഠിക്കുകയാണോ എന്നും ചോദിക്കുന്നവരുണ്ട്. പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. താരത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ മിഷന്‍ മജ്‌നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. തെന്നിന്ത്യയിലും താരം സജീവമാണ്. വിജയ്യുടെ നായികയായി വാരിസിലാണ് താരത്തെ അവസാനമായി കണ്ടത്.