കാട്ടുചെമ്പകം എന്ന ഹിറ്റ് സിനിമയില്‍ കൂടി ആരാധകരുടെ ഇഷ്ട താരമായി മാറിയ താരമാണ് ചാര്‍മി.ഒരുകാലത്ത് മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമയിലും തിരക്കേറിയ ഒരു താരം ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ചാര്‍മിക്ക് സാധിച്ചു.
ആഗതന്‍ എന്ന ദിലീപ് ചിത്രത്തില്‍ താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായം ആയിരുന്നു നേടിയത്.അതിനുശേഷം സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയുടെ താപ്പാന എന്ന ചിത്രത്തിലും താരം അഭിനയിച്ചു. പക്ഷെ മലയാളത്തില്‍ തരത്തിന് വേണ്ടത്ര അവസരങ്ങള്‍ കിട്ടിയില്ല എന്നതാണ് സത്യം. ഇതുവരെ മലയാളത്തില്‍ വെറും 5 സിനിമയില്‍ ആണ് താരം അഭിനയിച്ചത്.
എന്നാല്‍ താരം അന്യ ഭാഷയില്‍ ചേക്കേറി നിരവധി സിനമയില്‍ ആണ് ചെയ്തത്.കുടുതലും തമിഴ്,തെലുഗു, കന്നഡ,ഹിന്ദി സിനിമയിലാണ് താരം അഭിനയിക്കുന്നത്.താരത്തിന്റെ പതിമൂന്നാം വയസിലാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.അന്നുമുതല്‍ ഇന്നുവരെ താരം തന്റെ സ്വന്തം ചെലവിലാണ് ജീവിക്കുന്നത് എന്ന് ഒരു ഇന്റര്‍വ്യൂയില്‍ താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇടക്ക് താരത്തിന്റെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ആണ് താരം ഐറ്റം ഡാന്‍സുകളിലേക്ക് തിരിയുന്നത്. അതിലുടെ താരത്തിന്റെ ആരാധകരുടെ മനസില്‍ കയറാനും താരത്തിന് സാധിച്ചു.
അതിന് ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ കൂടി വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ താരത്തിന് സാധിച്ചു. 33 വയസുള്ള ചാര്‍മി ഇതുവരെ തന്റെ കല്യാണതെ കുറിച്ച് ആലോചിച്ചിട്ടിലെന്നും താരം പറഞ്ഞിരുന്നു. പലപ്പോഴും താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരവധി ഗോസിപ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കള്ളമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ചാര്‍മി തന്നെ രംഗത്തെത്തുന്നു. ഇപ്പോള്‍ താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച ഒരു കാലഘട്ടത്തില്‍ കൂടിയാണ്.
ഇപ്പോള്‍ താന്‍ വളരെ സന്തോഷവതി ആണെന്നും അതുകൊണ്ടുതന്നെ വിവാഹം പോലൊരു അബദ്ധം ഇപ്പോള്‍ ഒരിക്കലും ചെയ്യില്ല എന്നുമാണ് ചാര്‍മി വ്യക്തമാക്കുന്നത്. തന്റെ പതിമൂന്നാമത്തെ വയസ്സു മുതല്‍ തുടങ്ങിയ അഭിനയജീവിതം ഇപ്പോഴും തുടരുന്നു. ആ കാലം മുതല്‍ താന്‍ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അത് എവിടെയും അഭിമാനത്തോടെ തന്നെ പറയും എന്നും താരം വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ചാര്‍മി, തന്റെ വിശേഷങ്ങള്‍ വാര്‍ത്തകളുമെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ വിജയ് ദേവ കൊണ്ട് നായകനാകുന്ന പുതിയ ചരിത്രത്തിന്റെ നിര്‍മാതാവായ ചാര്‍മി ആ ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ നവമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും നല്ല വേഷം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും താരം വെളിപ്പെടുത്തി.