നടിയും വിജെയും മോഡലുമാണ് പൂജ രാമചന്ദ്രൻ. പഠനത്തിന് ശേഷം 2004′ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് ‘മിസ് കോയമ്പത്തൂർ കിരീടം നേടുകയും 2005-ൽ മിസ് കേരള റണ്ണർ അപ്പ് ആകുകയും ചെയ്തു. പിന്നീട് അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് എസ്എസ് മ്യൂസിക്കിൽ വിജെ ആയി. തെലുങ്ക് റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് തെലുങ്ക് 2 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയുമായിരുന്നു. ജോണ്‍ കൊക്കനാണ് താരത്തിന്റെ ഭര്‍ത്താവ്.
ടെലിവിഷനിലൂടെയായിരുന്നു പൂജയുടെ കരിയര്‍ തുടങ്ങിയത്. അവതാരകയായി മുന്നേറവെയായിരുന്നു സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ഐജിയിലൂടെയായിരുന്നു ജോണ്‍ അഭിനയിച്ച് തുടങ്ങിയത്. ബാഹുബലി, വീരം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ ജോണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാ രഞ്ജിത് ചിത്രമായ സാര്‍പാട്ട പരമ്പരൈയില്‍ ആര്യയ്‌ക്കൊപ്പം ജോണും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ലൊക്കേഷനില്‍ വെച്ചായിരുന്നു ജോണും പൂജയും ആദ്യമായി പരിചയപ്പെട്ടത്. സഹതാരങ്ങള്‍ തമ്മിലുള്ള സംസാരമായിരുന്നു അത്. ജിമ്മില്‍ പോയപ്പോഴായിരുന്നു അടുത്ത കൂടിക്കാഴ്ച. വ്യത്യസ്തമായ സമയമാണ് രണ്ടാളുടേതും. ഇടയ്‌ക്കേ കാണാറുണ്ടായിരുന്നുള്ളൂ. ക്വിക് ബോക്‌സിങ് പഠിക്കുന്ന സമയത്താണ് കൂടുതല്‍ പരിചയപ്പെട്ടത്. ഒരുമിച്ചാണ് അത് പഠിച്ചത്.
അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്. സമാനതകളായിരുന്നു ഇവരെ ചേര്‍ത്തുവെച്ചത്. യാത്ര, ഭക്ഷണം, ഭാഷ ഇവയിലൊക്കെയായിരുന്നു സമാനതകള്‍. രണ്ടാളുടേയും പിറന്നാള്‍ തമ്മില്‍ 5 ദിവസത്തിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ചില കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇരട്ടകളെപ്പോലെയാണ് ജോണും പൂജയും. സമാനമനസ്സുള്ളവരായതിനാല്‍ ആ സന്തോഷമുണ്ടായിരുന്നു രണ്ടാള്‍ക്കും.
ജിമ്മില്‍ പോവാറുണ്ടെങ്കിലും മസിലും ജിം ബോഡിയുമൊന്നും ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ള ശരീരം കണ്ടാല്‍ നോക്കാറില്ലായിരുന്നു. ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കുന്നവരായിരിക്കും അവര്‍. മറ്റുള്ളവര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇവര്‍ ശരീരത്തിന് നല്‍കുന്നുണ്ടാവും എന്നൊക്കെയായിരുന്നു കരുതിയത്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് ജോണ്‍ എത്രത്തോളം മൃദുലനാണെന്ന് മനസ്സിലാക്കിയതെന്നായിരുന്നു പൂജ പറഞ്ഞത്. മനസ്സിലെ ഇഷ്ടം ആദ്യം തുറന്നുപറഞ്ഞതും അദ്ദേഹമായിരുന്നു.
വിവാഹമോചനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു പൂജയോട് ജോണ്‍ പ്രണയം അറിയിക്കുന്നത്. നമുക്ക് സുഹൃത്തുക്കളായിരിക്കാമെന്ന മറുപടിയായിരുന്നു പൂജ നല്‍കിയത്. പിന്നീട് പൂജ തന്നെ ആ നിലപാട് മാറ്റുകയായിരുന്നു. എന്തുകൊണ്ട് രണ്ടാമതൊരു ചാന്‍സ് നോക്കിക്കൂടെ എന്ന തോന്നല്‍ വന്നപ്പോഴായിരുന്നു അത്. അതിന് ശേഷമായിരുന്നു വിവാഹം.
താരം വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ ബീച്ചിലേക്ക് ഭര്‍ത്താവിന് ഒപ്പം യാത്ര ത്തിരിച്ചിരിക്കുകയാണ്. ബീച്ചില്‍ നിന്നുള്ള കിടിലന്‍ ഫോട്ടോകളാണ് താരം ഇപ്പോള്‍ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. വളരെ മനോഹരിയായും ബോള്‍ഡ് ആയും ഹോട്ടായും താരത്തെ ഫോട്ടോകളില്‍ കാണാന്‍ കഴിയുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.