നിരവധി ആരാധകരുള്ള താരമാണ് സമീറ റെഡ്ഡി. താരത്തെ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. കഴിഞ്ഞ കുറേകാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇടയ്ക്ക് നടി രണ്ടാമതും ഗര്‍ഭിണിയായതും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. ഗര്‍ഭകാലത്തും അതിന് ശേഷവും തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെല്ലാം നടി പുറംലോകത്തിനെ കാണിച്ചിരുന്നു.
വയറിലെ സ്ട്രെച്ച് മാര്‍ക്ക് മുതല്‍ തലമുടി നരച്ചത് വരെ എല്ലാം തുറന്ന് കാണിക്കുന്നതിനോ അതിനെ കുറിച്ച് പറയാനോ സമീറയ്ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ മാറിടങ്ങളുടെ വലിപ്പത്തെ കുറിച്ച് മുന്‍പ് തന്നോട് ചിലര്‍ പറഞ്ഞ കാര്യങ്ങളെ പറ്റി സമീറ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി ‘ഒരു നാള്‍ വരും’ എന്ന സിനിമയിലും സമീറ അഭിനയിച്ചിരുന്നു. 2013 മുതല്‍ നടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
തൊട്ടടുത്ത വര്‍ഷം നടി വിവാഹിതയാവുകയും ശേഷം കുടുംബിനിയായി ജീവിക്കുകയും ചെയ്തു. ആദ്യ പ്രസവത്തോട് കൂടിയാണ് കടുത്ത ഡിപ്രഷനിലേക്ക് നടി എത്തുന്നത്. ശരീരത്തിനെ കുറിച്ച് യാതൊരു ബോധവുമില്ലാതെ ജീവിക്കേണ്ടി വന്ന നാളുകളെ പറ്റി സമീറ തന്നെ പുറംലോകത്തോട് പറഞ്ഞു. സമൂഹത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ നോക്കാന്‍ പോയതാണ് തനിക്ക് അത്രയും അനുഭവിക്കേണ്ടി വന്നതെന്നാണ് നടി പറഞ്ഞത്. രണ്ടാമതും ഗര്‍ഭിണിയായതോടെ ആ കാലം നടി ആഘോഷമാക്കി.
അഭിനയിക്കുന്ന കാലത്തെ കുറിച്ച് സമീറ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ‘ശരിക്കും ആ കാലത്ത് താന്‍ പട്ടിണി കിടക്കുകയാണ് ചെയ്തിരുന്നത്. ദിവസവും ഒരു ഇഡ്ഡലി മാത്രം കഴിച്ച് ശരീരഭാരം കൂടുന്നില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്തുമായിരുന്നു. ചിലര്‍ എന്റെ ശരീരത്തിലും മുഖത്തുമൊക്കെ ശസ്ത്രക്രിയകള്‍ നടത്തി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിലൊന്ന് മാറിടങ്ങളുടെ അടക്കം രൂപം മാറ്റുന്നതിന് വേണ്ടിയുള്ള സര്‍ജറിയായിരുന്നു’,.
ഏകദേശം പത്ത് വര്‍ഷം മുന്‍പ് എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും മാറിടങ്ങളുടെ വലിപ്പം കൂട്ടുകയും മൂക്കിന്റെയും മറ്റും ഷേപ്പ് മാറ്റുകയുമൊക്കെ ചെയ്യുന്ന സര്‍ജറികളുടെ പിന്നാലെയായിരുന്നു. ഇതിനൊക്കെ പിന്നാലെ ഭ്രാന്തമായി നടന്നവര്‍ നിരവധിയാണ്. എപ്പോഴും എന്റെ നെഞ്ചില്‍ പാഡ് കെട്ടിവെക്കണം. അതുകൊണ്ട് ബ്രെസ്റ്റ് സൈസ് കൂട്ടാന്‍ എന്നോട് നിര്‍ദ്ദേശിച്ചവരുണ്ട്. എന്നാല്‍ അത് വേണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരു നടിയെന്ന നിലയില്‍ അത് ചെയ്യേണ്ടതുണ്ടോന്ന് ഞാന്‍ തിരിച്ച് ചോദിച്ചിട്ടുമുണ്ട്.
അങ്ങനൊരു തീരുമാനത്തിലേക്ക് ഞാനൊരിക്കലും പോയില്ല. ദൈവത്തോട് ശരിക്കും ഞാന്‍ നന്ദിയുള്ളവളാണ്. കാരണം അക്കാര്യത്തിലെല്ലാം ഞാനിപ്പോള്‍ വളരെ കംഫര്‍ട്ടാണ്. അതേ സമയം ഇത്തരത്തില്‍ സര്‍ജറി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അതൊക്കെ അവരുടെ മാത്രം തീരുമാനമാണ്. അങ്ങനെ ചെയ്യുന്നത് അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ആരെയും വിധിക്കാന്‍ നമുക്ക് സാധിക്കില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു.