in

എന്റെ ബാങ്ക് ബാലൻസ് ഞാൻ മരിക്കുമ്പോൾ സീറോ ആയിരിക്കണം..എന്റെ ലക്ഷ്യം അതാണ്; നൈല ഉഷ

അഭിനേത്രിയായും അവതാരകയായും കൈയ്യടി നേടിയ താരമാണ് നൈല ഉഷ. ഏത് കഥാപാത്രത്തെയും അതിമനോഹരമാക്കുന്ന താരം. കുഞ്ഞനന്തന്റെ കടയിലൂടെയായിരുന്നു നൈല ഉഷ സിനിമയിലെത്തുന്നത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട് നൈല ഉഷ. ഇപ്പോള്‍ ദുബായില്‍ എഫ്എം ചാനലില്‍ റേഡിയോ ജോക്കിയാണ് നൈല. പതിവില്‍ നിന്നും വ്യത്യസ്തമായി വിവാഹ ശേഷമാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ നൈല തന്റെ പഴയ കാലത്തെ കുറിച്ച് മനസു തുറക്കുകയാണ്.

സിനിമയില്‍ എത്താനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അവസരം വന്നിട്ടും അതിന് സമ്മതം ലഭിക്കാതിരുന്നതിനെ കുറിച്ചുമൊക്കെയാണ് നൈല സംസാരിക്കുന്നതിന്. വീട്ടുകാരുടെ സമ്മതത്തിനായി കാത്തുനിന്ന സമയത്തെ കുറിച്ചും പിന്നീട് അതില്‍ നിന്നും പുറത്തുകടന്നതിനെ കുറിച്ചുമാണ് ജാംഗോ സ്പേസിന് നല്‍കിയ അഭിമുഖത്തില്‍ നൈല ഉഷസംസാരിക്കുന്നത്. സ്വന്തമായി തീരുമാനമെടുക്കുന്ന ഒരു ഘട്ടം ഏതാണെന്നും അതിലേക്കുള്ള യാത്ര എങ്ങനെയായിരുന്നുവെന്നുമുള്ള ചോദ്യത്തിനായിരുന്നു നൈലയുടെ മറുപടി. ജീവിതത്തില്‍ നമുക്ക് ഓരോ ഘട്ടമുണ്ടാകും. അന്ന് ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതം വീട്ടുകാരുടേയും എനിക്ക് ചുറ്റുമുള്ളവരുടേയും പെര്‍മിഷനെ ബേസ് ചെയ്തിട്ടാണ് എന്നായിരുന്നു. പേരന്റ്സായാലും എന്റെ ചുറ്റിലുള്ള ആരുമായാലും.

എന്നാല്‍ ഒരു പോയിന്റ് എത്തിയപ്പോള്‍ എന്തിനാണ് അങ്ങനെയൊരു പെര്‍മിഷന്‍ എന്ന് ഞാന്‍ ആലോചിച്ചു. ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്ന ആളാണ്. സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ്. എന്റെ കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നത്. ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ എനിക്ക് വേണ്ടി എടുക്കുന്ന തീരുമാനത്തേക്കാള്‍ നല്ലതായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാന്‍ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നൊക്കെ എനിക്കല്ലേ അറിയൂ. അന്നത്തെ ഞാനില്‍ നിന്ന് ഇന്നത്തെ ഞാന്‍ വളരെ ഡിഫ്രന്റ് ആണ്. 20 വയസുള്ള സമയത്തെ കാര്യമാണ് പറഞ്ഞത്. അവിടുന്ന് ഞാന്‍ കുറച്ചധികം മുന്നോട്ടുവന്നു, നൈല ഉഷ പറഞ്ഞു.

ആക്ടര്‍ ആകണമെന്ന് ആഗ്രഹമുള്ളപ്പോഴാണ് അവസരം വന്നിട്ടും അത് ചെയ്യാന്‍ കഴിയാതിരുന്നത്. അന്നൊക്കെ സിനിമ എന്ന് പറയുമ്പോള്‍ വേറെ തന്നെ ഒരു ലോകമാണ്. അതിനകത്ത് പോയി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്താണ് നടക്കുന്നത് എന്നറിയില്ല. നമുക്ക് അറിയാത്ത ഒരു വേള്‍ഡാണ്. എന്നാല്‍ സിനിമയില്‍ വര്‍ക്ക് ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി നമ്മള്‍ ചെയ്യുന്ന മറ്റേതൊരു ജോലി പോലെ തന്നെയാണ് സിനിമയുമെന്ന്. നമ്മള്‍ വരുന്നു, ജോലി ചെയ്യുന്നു, പോകുന്നു.

എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള്‍ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള്‍ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ. ഞാന്‍ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം. ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. തലവേദനകളൊക്കെ ഉണ്ടാകും.

അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ഈ കൊറോണ വന്ന് വീട്ടിലിരുന്ന സമയത്താണ് ചില കാര്യങ്ങള്‍ മനസ്സിലായത്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോള്‍ അതിനിടെ ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോള്‍ കിട്ടുന്ന ആ സുഖം ഫുള്‍ ടൈം വീട്ടില്‍ അടച്ചിട്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് ഇഷ്ടമെന്നും താരം പറഞ്ഞു.

Written by Editor 3

അമ്പോ.. ഹോട്ട് ലുക്കിൽ കിടിലൻ ഫോട്ടോസുമായി പ്രിയ താരം, ബട്ടൺ ഇടാൻ മറന്നു പോയോ എന്ന കമെന്റുകൾ

ഈ സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ തന്നെ.. അഹാനയുടെ കിടിലൻ വർക്ക്‌ഔട്ട്‌ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ