in

തന്നെക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു

മലയാളത്തിലും തമിഴിലും സജീവമായ താരമാണ് നടി ആന്‍ഡ്രിയ. ഗായികയായും നടിയായും കഴിവ് തെളിയിച്ച താരം ഇന്നും സിനിമയില്‍ സജീവമാണ്. അതേസമയം കരിയറിന്റെ തുടക്കസമയത്ത് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായുള്ള സ്വകാര്യരംഗങ്ങള്‍ പുറത്തുവന്നത് തന്റെ കരിയറിനെ ബാധിച്ചതായി ആന്‍ഡ്രിയ പറയുന്നു.

അന്ന് അനിരുദ്ധിന് 19 വയസ് മാത്രമെയുള്ളു. തന്നേക്കാള്‍ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള ചിത്രങ്ങള്‍ പുറത്തുവരികയും അത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. പ്രായം കൂടിയ തനിക്ക് 19 വയസുകാരനെ മാത്രമാണോ കിട്ടിയത് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നു.

ഒരു സമയത്ത് ഇത് സംബന്ധിച്ച വിവാദങ്ങള്‍ കത്തിനിന്നെങ്കിലും പിന്‍കാലത്ത് തമിഴ് സിനിമയിലെ മുന്‍നിര നടിയായി ആന്‍ഡ്രിയയും മുന്‍നിര സംഗീത സംവിധായകനുമായി അനിരുദ്ധും മാറി. ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇരുവരും ബ്രേയ്ക്കപ്പായെന്ന വാര്‍ത്തകളും പിന്നീട് പുറത്തുവന്നിരുന്നു. നിരവധി ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജര്‍മിയ. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നില്‍ക്കുവാനാണ് ആന്റിയ ശ്രമിച്ചിട്ടുള്ളത്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ക്ക് താരം കൂടുതല്‍ പരിചിതമായത്. മലയാള സിനിമയില്‍ അന്നുവരെ കണ്ടതില്‍ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ അന്ന എന്ന കഥാപാത്രത്തെ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രം വന്‍ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിര്‍ത്തുവാനും അത് വിജയത്തില്‍ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

Written by Editor 3

അമ്പോ.. ബിക്കിനിയിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഫോട്ടോഷൂട്ട്… പൊളിച്ചെന്ന് ആരാധകർ

അമ്പോ.. ഹോട്ട് ലുക്കിൽ തിളങ്ങി നമ്മുടെ പ്രിയ വാര്യർ… ഇത് പൊളിച്ചെന്ന് ആരാധകർ