in

ആരാധകരുടെ സംതൃപ്തിയാണ് എൻറെ സന്തോഷം, ആരാധകർക്കായി കിടിലം ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് പൂനം ബജ്വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. പിന്നീട് റോമിയോ ജൂലിയറ്റ്, അരമന ടു എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

മമ്മൂട്ടിയുടെ നായികയായി വെന്നിസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈന ടൗണില്‍ പ്രത്യക്ഷപ്പെട്ട താരത്തെ മലയാളികള്‍ വളരെ പെട്ടെന്ന് തന്നെയാണ് നെഞ്ചിലേറ്റിയത്. തുടര്‍ന്ന് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ കരിയറില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്തവയാണ്.

തെന്നിന്ത്യന്‍5 നായികമാരില്‍ ശ്രദ്ധേയമായ താരം തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഗ്ലാമര്‍ ലുക്കിലാണ് താരം പലചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയൊക്കെയും നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് പൂനം ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ സുനില്‍ സിദ്ധിയെ പൂനം ബജ്വ വിവാഹം കഴിച്ചു എന്നുള്ള വാര്‍ത്തകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തിയ താരത്തിന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കുകയും ഉണ്ടായി. ഗ്ലാമര്‍ വസ്ത്രം ധരിച്ച് സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത താരത്തിനെതിരെ സൈബര്‍ സദാചാരവാദികളുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ പങ്കുവെക്കുന്ന ചിത്രങ്ങളിലെല്ലാം മോശം വസ്ത്ര ധാരണ രീതിയാണ് താരം പിന്തുടരുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആക്രമണം.

ഇത് പൂനം ബജ്വ് ആണോ അതോ പൂനംപാണ്ഡേ ആണോ എന്നാണ് ചിലര്‍ ചോദിച്ചത്. നിരവധി ബഹു ഭാഷാചിത്രങ്ങളില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ അശ്‌ളീല ഭാഷയിലാണ് പല കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. നിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങാറ് ഉണ്ട്.

2017 പുറത്തിറങ്ങിയ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ ആണ് ഏറ്റവും അവസാനമായി താരം മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ താരം ഏറ്റവുമൊടുവിലായി അതിരാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഒരു അതിശയിപ്പിക്കുന്ന ഫോട്ടോ ക്ലിക്കുചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രഭാതം എന്നാണ് താരം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

വിമര്‍ശനവും പരിഹാസവും ആരോപണങ്ങളും ധാരാളം ഉയരുമ്പോഴും ഇതിലൊന്നും വലിയ പ്രാധാന്യം നല്‍കുവാന്‍ താരം തയ്യാറായിട്ടില്ല എന്നതാണ് സത്യം. പഞ്ചാബി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന താരം എല്ലാകാര്യത്തിലും സ്വന്തമായ ഒരു വ്യക്തിത്വവും അടയാളപ്പെടുത്തലും എന്നും കാത്തു സൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് മുന്നില്‍ തളര്‍ന്ന് ഇരിക്കുവാന്‍ താരം ഒരിക്കലും തയ്യാറല്ല. എന്തുതന്നെയായാലും ആരാധകര്‍ക്ക് പുതിയ ഒരു അനുഭൂതി തന്നെയാണ് ഈ ചിത്രങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല.

Written by Editor 3

അമ്പോ.. കിടിലൻ ബെല്ലി ഡാൻസുമായി പ്രിയ താരങ്ങൾ…. വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബിക്കിനിയിൽ ആരാണ് പൊളി, ബോള്ളിവുഡ് താര സുന്ദരികളുടെ ബിക്കിനി ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ