സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.
ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്ലുവന്‍സേഴ്സ് ആയി മാറാറുമുണ്ട്.
ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.
ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.
ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് കെനിഷ അവസ്തിയുടെ വീഡിയോകളാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകള്‍ എപ്പോഴും അപ്ലോഡ് ചെയ്യാന്‍ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വര്‍ദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളില്‍ സ്ഥിരം ആകുന്നത്.
ഇപ്പോള്‍ ഫിറ്റ്നസ് യോഗ വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ആരോഗ്യത്തിന്റെ ഉള്ളടക്കവും ഇത്തരം യോഗകളും ഫിറ്റ്നസ് മുറകളും ആണ് എന്ന് ആരാധകര്‍ക്ക് മനസ്സിലായിരിക്കുകയാണ്.
View this post on Instagram