in

ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി, എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം; നയൻതാര തുറന്ന് പറയുന്നു

മലയാളിയായ തെന്നിന്ത്യന്‍ താരറാണിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള സിനിമയില്‍ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു നയന്‍താര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരുപാട് അവാര്‍ഡുകള്‍ സ്വന്തമാക്കി. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു. ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.ഇരുവര്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിര്‍ ഉലകം എന്നാണ് കുട്ടികള്‍ക്ക് നല്‍കിയ പേര്.

എന്നാല്‍ ഇതിനെതിരെയും നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. ഇത് നിയമപരമായി അല്ല എന്നൊക്കെ ആയിരുന്നു. എന്നാല്‍ അതില്‍ തന്റെ ഭാഗത്തെ ശരിയും നീതിയും നയന്‍താര തുറന്ന് കാണിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ തന്റെ ഫോട്ടോസും വിശേഷങ്ങളും പോസ്റ്റ് ചെയ്യറുണ്ട്.ഇപ്പോഴിതാ വൈറല്‍ ആകുന്നത് നയന്‍താര പങ്കുവെച്ച ഫോട്ടോ ആണ്. വിക്കിയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമാണിത്.

കണക്ട് എന്ന സിനിമയുടെ പ്രൊമോഷന്‍ ഭാഗമായി വന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. അതില്‍ ശ്രദ്ധേയമാകുന്നത് ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ആണ്. ക്യാപ്ഷന്‍ ഇങ്ങനെ,നിങ്ങളില്‍ ശരിയായ വ്യക്തി ഉള്ളപ്പോള്‍ ലോകം നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നോ പറയുന്നതെന്നോ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

ജീവിതത്തില്‍ സംഭവിച്ച ചില വിവാദങ്ങളെ കുറിച്ചും വിഘ്‌നേശുമായുള്ള വിവാഹത്തെക്കുറിച്ച് ഒക്കെ തന്നെ നയന്‍സ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. ഗജനി എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനം ആയിരുന്നു എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് താരം പറഞ്ഞു.

എന്നോട് തിരക്കഥ പറയുമ്പോള്‍ ഉള്ളത് പോലെ അല്ലായിരുന്നു ചിത്രം പുറത്തു വന്നപ്പോള്‍ എന്നും വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത് എന്നും പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു എന്നും താരം പറഞ്ഞു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ് എന്നും താരം പറയുകയുണ്ടായി.

Written by Editor 3

ആ സീൻ വെച്ചത് മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല… ആ ഇന്റിമേറ്റ് സീനിനെ കുറിച്ച് അനഘ പറയുന്നു

സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി പ്രിയ താരം, കിടിലൻ ഫോട്ടോസ് കാണാം