in

‘ഇൻഡസ്ട്രി പെർഫെക്ടല്ല സൂക്ഷിക്കണം എന്ന് അന്ന് ഇന്ദ്രൻസ് പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായി’..!

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് നടി മഹിമ. ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമെല്ലാം തനിക്ക് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മഹിമ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

ഫോണ്‍ ചെയ്ത് പറയുമ്പോള്‍ നല്ല പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും. നമ്മള്‍ സന്തോഷത്തോടെ സെറ്റില്‍ ചെല്ലും. സിനിമ കരിയറിലൊരു ടേണിംഗ് പോയന്റാകുമെന്നൊക്കെ കരുതിയാണ് ചെല്ലുക. പക്ഷെ അവിടെ ചെന്ന് ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ ആ കഥാപാത്രം ചെയ്യുന്നത് മറ്റൊരു കുട്ടിയായിരിക്കുമെന്നാണ് മഹിമ പറയുന്നത്. ചോദിച്ചാല്‍ പറയുക അതിങ്ങനെയാണ് സംവിധായകന്‍ വിളിച്ചപ്പോള്‍ മഹിമ ഇങ്ങനെയല്ലേ പ്രതികരിച്ചത് എന്ന് പറയും. നമ്മളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിലും പറഞ്ഞു പരത്തുക നടിയ്ക്കാണ് പ്രശ്നമെന്താകും. പ്രതികരിക്കുന്നതിനാല്‍ എനിക്ക് അഹങ്കാരി എന്നൊരു കിരീടം കിട്ടിയിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്.

എനിക്ക് നല്ല ഉപദേശം തന്ന ഒന്ന് രണ്ട് നല്ല ആര്‍ട്ടിസ്റ്റുകളുണ്ടെന്നും മഹിമ പറയുന്നു. ഞാന്‍ എന്റെ മനസില്‍ ഒരുപാട് ബഹുമാനിക്കുന്നവര്‍. ഒരാള്‍ ക്യാപ്റ്റന്‍ അങ്കിളാണ്. ക്യാപ്റ്റന്‍ രാജു. ഇതുപോലൊരു അനുഭവം ഉണ്ടായി ഞാന്‍ വിഷമിച്ച് ഇരിക്കുകയായിരുന്നു ഒരു ദിവസം. അപ്പോള്‍ അങ്കിള്‍ വന്നു ചോദിച്ചു എന്താ മോളെ പ്രശ്നമെന്ന്. അദ്ദേഹം ആ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എന്നെ വിളിച്ച് പറഞ്ഞ കഥാപാത്രം ഇതല്ലെന്നും പ്രാധാന്യമില്ലാത്ത കഥാപാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ പറഞ്ഞതെന്നും പറഞ്ഞുവെന്നാണ് മഹിമ ഓര്‍ക്കുന്നത്.

മോള്‍ സങ്കടപ്പെടരുതെന്നും വിഷമിച്ചിരുന്നാല്‍ ഇപ്പോള്‍ കിട്ടിയ കഥാപാത്രം പോലും മര്യാദയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു അദ്ദേഹം. മോളൂടെ വിഷമം മാറ്റിവെക്കണമെന്നും ഭാവിയില്‍ നല്ല കഥാപാത്രം മോളെ തേടി വരുമെന്നും ഇപ്പോള്‍ വന്ന കഥാപാത്രം നന്നായി ചെയ്യൂവെന്നും പറഞ്ഞു. അത് ഞാന്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന വാക്കുകളാണെന്നാണ് മഹിമ പറയുന്നത്.

അതുപോലെ മറ്റൊരു സാഹചര്യമുണ്ടായി. പക്ഷെ അതെന്താണെന്ന് എനിക്ക് മനസിലായില്ല. അത് പറഞ്ഞ് തന്നത് ഇന്ദ്രന്‍സേട്ടനാണ്. എന്റെ തുടക്കകാലമാണ്. ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് അദ്ദേഹം സംസാരിച്ചത്. ആ സിനിമയില്‍ എനിക്ക് എന്തൊക്കയോ ഇഷ്യൂസുണ്ടായിരുന്നു. വസ്ത്രത്തിന്റെ കാര്യത്തിലൊക്കെയാണ്. അല്‍പ്പം എക്സ്പോസ്ഡ് ആയിരുന്നു. എന്നോട് പറഞ്ഞിരുന്നില്ല. എന്തിനാടോ വിഷമിച്ചിരിക്കുന്നത് വിഷമിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും മഹിമ പറയുന്നു.

പിന്നെ പറഞ്ഞു, ഇതത്ര പെര്‍ഫെക്ടായൊരു ഇന്‍ഡസ്ട്രിയല്ലെന്നും മോള് സൂക്ഷിക്കണമെന്നും ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞത്. അദ്ദേഹം എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അന്ന് മനസിലായില്ല. പക്ഷെ പിന്നീട് എനിക്ക്, അനുഭവങ്ങളില്‍ നിന്നും മനസിലായി. ഓരോ ലൊക്കേഷനില്‍ നിന്നും ഉണ്ടായ കോള്‍സും മറ്റും ആയപ്പോള്‍ ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞ സൂക്ഷിക്കണം എന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായെന്നും മഹിമ പറയുന്നു. മോശം അനുഭവങ്ങളുണ്ടാകുമ്പോഴും തന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ പറയുമ്പോഴും താന്‍ കൃത്യമായി മറുപടി പറയുമെന്നും അതിനാല്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും മഹിമ പറയുന്നുണ്ട്. താന്‍ നായിക മോഹം ഉപേക്ഷിക്കാനുള്ള കാരണം തന്റെ മോശം അനുഭവങ്ങളാണെന്നാണ് മഹിമ പറയുന്നത്.

Written by Editor 3

പൂളിലേക്ക് എടുത്ത് ചാടി നടി ദീപ്തി സതി, വീഡിയോ ഏറ്റടുത്ത് ആരാധകർ, വീഡിയോ കാണാം

ആരായാലും നോക്കിനിന്നു പോകുന്ന സൗന്ദര്യം … കിടിലൻ ലുക്കിൽ ആരാധകരെ മയക്കി മോഡൽ, ഫോട്ടോസ്