സജി നായര്‍ – ശാലു മേനോന്‍ താര ദമ്പതികള്‍ വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവം ആണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അഭിനയത്തില്‍ സജീവം ആണ്. പ്രമാദമായ സോളാര്‍ കേസില്‍പെട്ട് ജയില്‍ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. 2016 ല്‍ ആയിരുന്നു നടന്‍ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്.
ശേഷം ശാലു അഭിനയത്തില്‍ മടങ്ങി എത്തിയെങ്കിലും സജി അഭിനയത്തില്‍ സജീവം ആയിരുന്നില്ല. ഇപ്പോള്‍ അദ്ദേഹവും മിനി സ്‌ക്രീനിലേക്ക് മടങ്ങി എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു എന്ന് പറയുകയാണ് ശാലു മേനോന്‍. എന്റെ ഉള്ളില്‍ ജയിലില്‍ കിടന്നതാണ് ഞാന്‍ എന്നൊരു കോംപ്ലെക്‌സ് നിലനിന്നിരുന്നു. അങ്ങനെയാണ് പത്തുപതിനാല് വര്ഷം അറിയുന്ന ആളായിരുന്നു അദ്ദേഹവുമായി വിവാഹം നടക്കുന്നത്. നല്ലൊരു കുടുംബം കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു.
യാദൃശ്ചികമായി വന്നൊരു ബന്ധം ആണ്. ഇനി ആര് കല്യാണം കഴിക്കാന്‍ എന്ന ഒരു ചിന്ത മനസ്സില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കാം എന്ന ചിന്തിയിലേക്ക് എത്തിയത്. എല്ലാം അറിയുന്ന ആളാണ് എന്നായിരുന്നു ചിന്ത. എന്നാല്‍ പിന്നീട് വിവാഹം വേണ്ട എന്ന് വരെ തോന്നിപോയി. അങ്ങനെയാണ് പിരിയാം എന്ന തീരുമാനത്തില്‍ എത്തിയതും. നമുക്ക് ഇതുമായി അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പറ്റില്ല എന്ന് തോന്നി. കാരണം ഞാന്‍ പ്രൊഫഷനെയും കുടുംബത്തിനൊപ്പം കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.
ഞാന്‍ ചിലപ്പോള്‍ ഡാന്‍സ് ഒക്കെ കഴിഞ്ഞു പുലര്‍ച്ചെ ആകും വീട്ടില്‍ എത്തുക. അപ്പോള്‍ അദ്ദേഹം വീട്ടില്‍ ആയിരിക്കും. അപ്പോള്‍ നമ്മള്‍ ഇങ്ങനെ പോകുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ. അതൊന്നും നമ്മള്‍ക്ക് അക്‌സെപ്റ്റ് ചെയ്യാന്‍ ആകത്തില്ല. ഞാന്‍ നൃത്തത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരാളാണ്. അപ്പോള്‍ അത് ഇട്ടെറിഞ്ഞിട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നില്ക്കാന്‍ ആകില്ല. എല്ലാം പറഞ്ഞതിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ പിന്നെ അതേചുറ്റിപ്പറ്റി ഇഷ്യൂസ് വരുന്നു.
എന്തിനാണ് വെറുതെ ഇഷ്യൂസ് ഒക്കെയായി മുന്‍പോട്ട് പോകുന്നത്. ഡിവോഴ്‌സിന്റെ കേസ് കോര്‍ട്ടില്‍ നടക്കുന്നുണ്ട്. കോടതി കേറി കേറി ശീലം ആയതുകൊണ്ട് അതും അതിന്റെ രീതിയില്‍ തന്നെ മുന്‍പോട്ട് പോകുന്നുണ്ട്. ഡിവോഴ്‌സ് തന്നെയാണ് ലക്ഷ്യം. മീഡിയേഷന്‍ ഒക്കെ നടന്നിരുന്നു. എന്നാല്‍ എനിക്ക് അത് മുന്‍പോട്ട് കൊണ്ട് പോകാന്‍ ആകില്ല എന്ന് മനസിലായിരിക്കുന്നു. അപ്പോള്‍ അത് വസാനിപ്പിക്കുന്നതല്ലേ നല്ലത് എന്ന് തോന്നി- ശാലു പറഞ്ഞു.