മരംകൊത്തി എന്ന സിനിമയിലൂടെയാണ് റിനി രാജ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയിലെ ബാലചന്ദ്രിക എന്ന കഥാപാത്രമാണ് റിനിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത്.
അഞ്ച് വര്ഷത്തോളമുണ്ടായിരുന്ന സീരിയലിന്റെ മൂന്നാമത്തെ സീസണിലാണ് റിനി അഭിനയിക്കാൻ എത്തുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി റിനിയെ സ്വീകരിക്കുകയും ചെയ്തു. മരംകൊത്തി എന്ന സിനിമയ്ക്ക് ശേഷം റിനി സ്മാർട്ട് ബോയ്സ്, ഒറ്റക്കോലം തുടങ്ങിയ മലയാള സിനിമകളിലും നിഴൽ, പട്ടൈ കലപ്പ് തുടങ്ങിയ സിനിമകളിലും റിനി അഭിനയിച്ചിരുന്നു.
മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയൽ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെ റിനിയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചു. റിനി സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യമാണ്. കസ്തൂരിമാനാണ് റിനി അവസാനം അഭിനയിച്ച പരമ്പര. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം റിനി വളരെ സജീവമായിട്ടുള്ള ഒരാളാണ്.
തന്റെ പുതിയ ഫോട്ടോസും റീൽസും വിശേഷങ്ങളുമെല്ലാം റിനി അതിലൂടെയാണ് പങ്കുവെക്കുന്നത്. സീരിയലിൽ വലിയ റോളുകളാണ് ചെയ്യുന്നതെങ്കിലും റിനിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. റിനി ഈ കഴിഞ്ഞ ദിവസം മഴയത്ത് നനയുന്ന ഒരു വീഡിയോ പാട്ട് ചേർത്ത് പങ്കുവച്ചിരുന്നു.
ഒരു കൊച്ചു കുട്ടിയെ പോലെ മഴയത്ത് നനയുന്ന വീഡിയോ ഒരുപാട് പേരാണ് കണ്ടത്. പനി പിടിക്കുമെന്ന് ആരാധകരിൽ ചിലർ ആശങ്ക പങ്കുവച്ചപ്പോൾ, സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് റിനിയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ബാലയാണോ ഇതെന്ന് പലരും ചോദിച്ചു പോകുന്നു.
View this post on Instagram