മലയാളികളുടെ പ്രിയതാരമായ നിഷാന്ത് സാഗര്‍ സണ്ണി ലിയോണിന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നുവെന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 2006 – 07 കാലഘട്ടത്തില്‍ ചിത്രീകരിച്ച സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിഷാന്ത് നാഗര്‍ ഇപ്പോള്‍.
‘ഏറ്റവും രസമെന്താന്ന് വച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടര്‍ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയില്‍ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.
നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് തന്നത്. അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്. വളരെ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു.
ഇങ്ങനെയായിരിക്കണം, മാറി നില്‍ക്കരുതെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു.’- നിഷാന്ത് സാഗര്‍ പറഞ്ഞു. പൈറേറ്റ്‌സ് ഓഫ് ബ്ല ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് റിലീസ് മുടങ്ങുകയായിരുന്നു. കേരളത്തിലടക്കം ചിത്രത്തിന്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006-07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്.
പൈറേറ്റ്‌സ് ഓഫ് ബ്ല ഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും മാര്‍ക്ക് റാറ്ററിങ് തന്നെയാണ്. ചിത്രത്തില്‍ പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളികളായ സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിനിമ കൂടിയാണ് ഇത്.
ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിന്റെ മിക്‌സിങും മറ്റും നടന്നത്. 2008-ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷന്റെ പേരില്‍ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബില്‍ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോണ്‍ പോ ണ്‍ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന താരമായി മാറിയത്.