നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് നടി നഗ്മ എന്നറിയപ്പെടുന്ന നന്ദിത മൊറാര്‍ജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളില്‍ തമിഴിലെ ഒരു മുന്‍ നിര നായിക നടിയായിരുന്നു നഗ്മ. നടിയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്. പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാര്‍ജി ഒരു വസ്ത്രവ്യാപാരിയായിരുന്നു.
മാതാവ് സീമ സാധന 1972 ലാണ് മൊറാര്‍ജിയെ വിവാഹം ചെയ്തത്. നഗ്മയുടെ ജനനനാമം നന്ദിത എന്നാണ്. നഗ്മയുടെ സഹോദരി ജ്യോതിക തമിഴിലെ ഒരു പ്രധാന നടിയാണ്. ജൂണ്‍ 2008 ല്‍ നഗ്മ തന്റെ ക്രിസ്ത്യന്‍ മതത്തോടുള്ള ആരാധന വ്യക്തമാക്കി. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളില്‍ അഭിനയിച്ചു.
തന്റെ 15 വയസ്സില്‍ ബാഗി എന്ന ഹിന്ദി ചിത്രത്തില്‍ 1990 ല്‍ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതില്‍ നായകന്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു. പക്ഷേ, ആദ്യ ചില വിജയങ്ങള്‍ക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ നഗ്മ തന്റെ അഭിനയരംഗം തമിഴിലേക്ക് തിരിക്കുകയായിരുന്നു. 1997 വരെ തമിഴിലെ ഒരു മുന്‍ നിര നായിക നടിയായിരുന്നു.
തമിഴ് കൂടാതെ 1990 കളില്‍ തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലന്‍ എന്നിവ വന്‍ വിജയങ്ങളായിരുന്നു. നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളായിരുന്നു. 1998-ല്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ നഗ്മ ധാരാളം ബോജ് പുരി ചിത്രങ്ങളില്‍ അഭിനയിക്കുന്നു.
ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയ വാര്‍ത്തയിലെ താരങ്ങളായിരുന്നു സൗരവ് ഗാംഗുലിയും നഗ്മയും. 2000 ലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളും നടിമാരും തമ്മിലുള്ള പ്രണയം ഇന്ത്യയില്‍ സാധാരണമാണ്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ഗാംഗുലി-നഗ്മ പ്രണയവും. ഗാംഗുലിയുമായുള്ള ബന്ധം ശരിവെയ്ക്കുന്ന രീതിയില്‍ ഒരു അഭിമുഖത്തില്‍ നഗ്മ പ്രതികരിച്ചിട്ടുമുണ്ട്. പ്രണയവാര്‍ത്തകള്‍ താന്‍ ഒരിക്കലും നിരസിച്ചിരുന്നില്ലെന്നായിരുന്നു നഗ്മയുടെ പ്രതികരണം.
ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നടി തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ആ സമയത്ത് നടന്‍ ശരത് കുമാറുമായി താരത്തിന് പ്രണയ ബന്ധമെന്ന് അന്ന് ?ഗോസിപ്പ് വന്നിരുന്നു. അന്ന് ശരത് കുമാര്‍ വിവാഹിതനായിരുന്നതു കൊണ്ടു തന്നെ നഗ്‌നയുമായുള്ള ബന്ധം അറിഞ്ഞ് ഭാര്യ വിവാഹ മോചിതയാവുകയാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ താരം ശരത് കുമാറുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് ഭോജ്പൂരി സിനിമകളില്‍ ശ്രദ്ധ നല്‍കിയ താരം ഭോജ്പൂരി സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ ആയ രവി കിഷനുമായി പ്രണയത്തിലായി. അദ്ദേഹവും വിവാഹിതനായിരുന്നു. പക്ഷേ ഭാര്യ അംഗീകരിച്ചിരുന്നു ഈ ബന്ധം എന്നാണ് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നത്. ഭാര്യ ഇവര്‍ക്കിടയിലെ സൗഹൃദം ആസ്വദിച്ചിരുന്നു എന്ന് താരവും വ്യക്തമാക്കിയിരുന്നു. പക്ഷേ പിന്നീട് അവര്‍ക്കിടയിലെ സ്‌നേഹം മനസ്സിലാക്കി താരം പിന്തിരിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.