വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഒട്ടനവധി സിനിമകളില്‍ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയില്‍ ജനിച്ച താരം വളര്‍ന്നതും പഠിച്ചതും ഗോവയിലാണ്. 2006-ല്‍ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ ഡിക്രൂസ് ആദ്യമായി അരങ്ങേറ്റം കുറിച്ചു, ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്.
അതേസമയം മികച്ച വനിതാ നവാഗതയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരവും അന്ന് ഇല്യാന നേടിയിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇല്യാന. പോക്കിരി, ജല്‍സ, കിക്ക്, ജുലായ് എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലൂടെ അവര്‍ തെന്നിന്ത്യയില്‍ നിറസാനിദ്ധ്യമായി. തമിഴ് സിനിമയില്‍ കേഡി, ശങ്കറിന്റെ നന്‍ബന്‍ എന്നീ ചിത്രങ്ങളില്‍ ഇല്യാന അഭിനയിച്ചിട്ടുണ്ട്.
2012 ല്‍ അനുക്രഗ് ബസുവിന്റെ ബര്‍ഫി എന്ന ചിത്രത്തിലൂടെ ഡിക്രൂസ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവര്‍ മെയിന്‍ തേരാ ഹീറോ, റസ്റ്റം, ബാഡ്ഷാഹോ, റെയ്ഡ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. താരം ഒരു ഇന്ത്യന്‍ ബോണ്‍ പോര്‍ച്ചുഗീസ് ആക്ട്രസ് ആണ്. മുംബൈയില്‍ ജനിച്ച താരം വളര്‍ന്നത് ഗോവയില്‍ ആയിരുന്നു എങ്കിലും 1987 മുതല്‍ 2014 വരെ താരം ഇന്ത്യയില്‍ സ്ഥിരതാമസമാക്കി.
2014 മുതല്‍ താരം പോര്‍ച്ചുഗീസ് പൗരത്വം സ്വീകരിച്ചു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരമാണ് ഇല്യാന. ഇന്‍സ്റ്റാഗ്രാമില്‍ പത്തുലക്ഷത്തിലധികം ഫോളോവര്‍മാരുള്ള ഇല്യാനയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകാന്‍ അധിക സമയം വേണ്ടി വരില്ല.
ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന നടത്തിയ പരാമര്‍ശങ്ങള്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. സിനിമയില്‍ മികച്ച വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റും ഒപ്പം പങ്കിടേണ്ട അവസ്ഥ നടിമാര്‍ക്ക് ഉണ്ടാകുന്നുണ്ട്.
ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പേരെ തനിക്ക് അറിയാമെന്നും ഇല്യാന പറയുന്നു. പുതുമുഖ നടിമാരാണ് ചതിയില്‍ അകപ്പെടുന്നത്. നല്ല വേഷം നല്‍കാമെന്ന് കബളിപ്പിച്ചാണ് ഇവരെ വലയിലാക്കുന്നത്. എന്നാല്‍ അതിനുശേഷം അവരെ സിനിമയില്‍ നിന്ന് അകറ്റി മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇല്യാന പറയുന്നു.
കിടക്ക പങ്കിട്ടാലും അവര്‍ പിന്നീട് കണ്ടാല്‍ നേരത്തെ കണ്ട ഭാവം കാണിക്കില്ല എന്നും താരം പറയുന്നു. ചിലര്‍ സിനിമയില്‍ അവസരം ലഭിക്കാന്‍ എന്തിനും തയാറായി മുന്നോട്ട് വരും എന്നും നിര്‍മ്മാതക്കളും സംവിധായകരും പറയുന്നത് എല്ലാം ചെയ്താലും രണ്ട് ദിവസം കഴിഞ്ഞു ചാന്‍സിന് വേണ്ടി അവരെ സമീപിക്കുമ്പോള്‍ ആരാണ് എന്ന ചോദ്യമാണ് കേള്‍ക്കേണ്ടി വരുന്നത് എന്നുമാണ് താരം പറയുന്നത്. സഹകരിച്ചാലും അതിന് എതിരെ പ്രതികരിച്ചാലും അവസരം ലഭിക്കണമെന്നില്ല എന്നും ബോളിവുഡില്‍ ഇതിന് ഒരുപാട് പേര് ഇരയാകുന്നുണ്ടെന്നും താരം പറയുന്നു.