in

തടി കൂടിയെന്ന് പറയുന്നവർ പറയട്ടെ, എന്റെ ഈ ശരീരത്തെ ഞാൻ ഇഷ്ടപ്പെടുന്നു; ഭുവനേശ്വരി ദേവി പൊതുവാൾ പറയുന്നു

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്ലുവന്‍സേഴ്സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് ഭുവനേശ്വരി ദേവി പൊതുവാളാണിന്റെ വാക്കുകളാണ്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന് ആരെ കാണിക്കാനാണ് ഇങ്ങനെ ഒരുങ്ങി നടക്കുന്നത് എന്ന് തരത്തിലുള്ള ഒരുപാട് കമന്റുകള്‍ ആണ് താരത്തിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും താഴെ പതിവായി വരാറുള്ളത് പലപ്പോഴും അതിന് മറുപടി നല്‍കിയിരിക്കുകയാണ് വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ വൈറല്‍ ആവുകയും ചെയ്തിട്ടുണ്ട്.

വീഡിയോയില്‍ താരം പറയുന്നത് എന്റെ ശരീരത്തിന് ഇണങ്ങിയ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത് എന്നും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാന്‍ ഭരിക്കുന്നത് എന്ന് എനിക്ക് കംഫര്‍ട്ട് ആയ രീതിയിലാണ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് എന്നും ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ കമന്റുകളില്‍ വരുന്നതുപോലെ ശരീരം കാണിച്ചു കൊണ്ട് മറ്റു മേഖലകളിലേക്ക് കയറിപ്പറ്റുക എന്ന ഉദ്ദേശം തനിക്കില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. തടിയെ കുറിച്ച് പറഞ്ഞവര്‍ക്കും താരം തക്ക മറുപടി നല്‍കിയിരുന്നു. എന്റെ ഈ ശരീരത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.. തടി കൂടിയെന്ന് പറയുന്നവര്‍ പറയട്ടെ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

Written by Editor 3

റൊമാൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വീണ്ടും ഒന്നായി ദിൽഷയും റംസാനും, കിടിലൻ ഡാൻസ് വീഡിയോ കാണാം

ചാക്കോച്ചനോട് പ്രണയം തുറന്നു പറയാൻ കൂട്ടുകാരി നിർബന്ധിച്ചു.. പക്ഷെ എനിക്ക് ഭയമായിരുന്നു; ശാലിനി തുറന്ന് പറയുന്നു