കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പേരാണ് കങ്കണ റണാവത്ത്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര താരമായ കങ്കണ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി സോഷ്യല്‍ മീഡിയയുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ആള്‍ കൂടിയാണ് കങ്കണ.
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2006 പുറത്തിറങ്ങിയ ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും അഭിനയവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ചിത്രം വാണിജ്യവിജയം കൂടി നേടിയതോടെ കങ്കണാ എന്ന താരം അഭിനയരംഗത്ത് കൂടുതല്‍ സജീവമാകാനൊരുങ്ങുകയായിരുന്നു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയായി വേഷങ്ങള്‍ കൈകാര്യം ചെയ്തു. പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ കങ്കണയുടെ കരിയറില്‍ തന്നെ മാറ്റി നിര്‍ത്താന്‍ സാധിക്കാത്തവയാണ്. പലപ്പോഴും വിവാദപ്രസ്താവന നടത്തിയാണ് കങ്കണ ആളുകള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.
ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു പോ ണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. ‘പോ ണ്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിയ്ക്ക് ധരിക്കാനായി ഒരു മേലങ്കി മാത്രമാണ് നല്‍കിയത്. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇത് ശരിയല്ലെന്ന് തോന്നി. അന്ന് 17, 18 വയസാണ് പ്രായം. ഇതിനിടെയാണ് ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നത്. അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു,’ കങ്കണ പറഞ്ഞു. എന്നാല്‍ 2013 ലെ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു.
പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ കങ്കണ നായികയാകുകയായിരുന്നു. ഇപ്പോഴിതാ വസ്ത്രധാരണത്തെക്കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യം ആണെന്നും അതില്‍ സമൂഹം ഇടപെടേണ്ട കാര്യമില്ല എന്നും തീര്‍ത്തു പറയുകയാണ് കങ്കണ. ചിലര്‍ ബോധപൂര്‍വ്വം സ്ത്രീകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്ത് സന്തോഷം കണ്ടെത്താറുണ്ട്.
ഇത് കൂടുതല്‍ അനുഭവിക്കുന്നത് പൊതുജനമധ്യത്തില്‍ നില്‍ക്കുന്ന സെലിബ്രിറ്റികളാണ്. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്. ഇത് വളരെ അനാവശ്യമായ ഒരു പ്രവൃത്തിയാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് അനുചിതമാണെന്നും ശക്തമായി അഭിപ്രായപ്പെടുകയാണ് കങ്കണ. ഒരു സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് അവളുടെ മാത്രം ചോയിസാണ്.
വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ മാത്രം ഇഷ്ടമാണ്. അതില്‍ ചുറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വസ്ത്രം എന്നതു പോലും ഒരു തിരഞ്ഞെടുപ്പാണ്, അതില്‍ ചിലര്‍ക്ക് വസ്ത്രം ധരിക്കുന്നതിനോട് താല്പര്യം ഉണ്ടാകണമെന്നില്ല. അത് അവരുടെ മാത്രം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. മറ്റുള്ളവര്‍ അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുകയാണ് വേണ്ടതെന്നും നടി പറയുകയുണ്ടായി.