in

തമിഴ് നാട്ടിൽ സൂര്യ-വിജയ് ഒക്കെ പോലെ ഞങ്ങളുടെ ഫ്ലെക്സ് ആരാധകർ വെക്കാറുണ്ട്.. റീൽസ് താരം അമല ഷാജി പറയുന്നു

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

ഇത്തരത്തില്‍ ടിക്-ടോക് ചെയ്ത മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അമല ഷാജി. ലിപ് സിങ്ക് വീഡിയോസ് ചെയ്താണ് അമല ശ്രദ്ധനേടിയിരുന്നത്. അതില്‍ അമലയ്ക്ക് ഒപ്പം സഹോദരി അമൃതയും വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ടിക്-ടോകില്‍ ചെയ്തതെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയതോടെ പ്രതേകം അക്കൗണ്ടുകളില്‍ ഒറ്റയ്ക്ക് വീഡിയോസ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനികളാണ് ഇരുവരും. മലയാളികള്‍ ആണെങ്കിലും ഇരുവര്‍ക്കും കേരളത്തില്‍ അല്ല ആരാധകരുള്ളത്. രണ്ട് പേര്‍ക്കും തമിഴ് നാട്ടിലാണ് ആരാധകര്‍ കൂടുതലായി ഉള്ളത്. ഇരുവരുടെയും അക്കൗണ്ടുകളില്‍ ഫോളോ ചെയ്യുന്നവരില്‍ കൂടുതലും തമിഴ് നാട്ടിലുള്ളവരാണ്. അതുകൊണ്ട് ചെയ്യുന്ന വീഡിയോസ് കൂടുതലും തമിഴ് ആരാധകരെ തൃപ്തിപ്പെടുത്തുന്നവയാണ്.

ഇപ്പോഴിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ”ഞങ്ങളുടെ ഫ്‌ലക്‌സ് വെക്കാന്‍ വേണ്ടി തമിഴ് നാട്ടില്‍ നിന്ന് ചിലര്‍ വീട്ടില്‍ വന്ന് ഫോട്ടോ എടുത്തുകൊണ്ട് പോയിരുന്നു. അവരുടെ കസിന്‍സിന്റെയൊക്കെ വിവാഹത്തിന് അവിടെ സൂര്യ, വിജയ് ഒക്കെ ഫാന്‍സ് വെക്കുന്നതുപോലെ ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോസ് ഫ്‌ലക്‌സ് വെക്കാറുണ്ട്.

ഞങ്ങള്‍ മഥുരയില്‍ ഒരിക്കല്‍ പോയപ്പോള്‍, അവിടെ എവിടേലും ഇറങ്ങി നിന്നാല്‍ അവരോടി അമൃത, അമല എന്നൊക്കെ പറഞ്ഞ് അടുത്തേക്ക് വരും. ഞങ്ങള്‍ ടിക്-ടോക് ചെയ്തിരുന്ന സമയത്ത് അധികം പുറത്തുപോയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു മൊമന്റ്. അതുപോലെ ഫോണ്‍ വിളിച്ചിട്ട് അമല അക്കയ്ക്ക് ബോയ് ഫ്രണ്ട് ഉണ്ടോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും അമല പറയുന്നു.

Written by Editor 3

വമ്പൻ താരനിരയുമായി അയ്യര് കണ്ട ദുബായ്; എം.എ നിഷാദ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി

നന്നായി ഉറങ്ങും, വെള്ളം കുടിക്കും, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ലക്ഷ്മി ​ഗോപാലസ്വാമി