ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര് അനില്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച് കൈയ്യേടി നേടിയ എസ്തര് ഇന്ന് നായികയായി മാറിയിരിക്കുകയാണ്. അന്നത്തെ ബാലതാരം ഇന്നൊരു സുന്ദരിക്കുട്ടിയാണ്.
പലപ്പോഴായി സൈബര്‍ ആക്രമണം നേരിട്ട യുവ നടി. വസ്ത്രത്തിന് ഇറക്കം പോര എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് എസ്തറിന് നേരെ വരാറ്. ഇതിന് എസ്തര് തന്നെ നേരത്തെ മറുപടി നല്‍കിയിട്ടുണ്ട്. ഒരു ചാനല്‍ പരിപാടിയില്‍ തന്നെ അവഹേളിച്ച് സംസാരിച്ചതിന് എതിരെ എസ്തര് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയുമായി.
ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയ നടി ആണ് എസ്തര്. ദൃശ്യം എന്ന സിനിമയില്‍ എസ്തര് ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തര് അഭിനയിച്ചു. തന്റെ വസ്ത്രത്തിന് നേരെ വരുന്ന വിമര്‍ശനങ്ങള്‍. കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ തുടങ്ങിയവയെക്കുറിച്ച് എസ്തര് സംസാരിച്ചു. എന്റെ ഫാമിലി വളരെ സപ്പോര്‍ട്ട് ആണ്. നാട്ടുകാരെന്ത് പറയും അവരിങ്ങനെ പറയും എന്നൊന്നും ശീലിപ്പിച്ച മാതാപിതാക്കള്‍ അല്ല.
കാരണം അവരും അങ്ങനെ ജീവിച്ചവരല്ല. ഞങ്ങളും അത് കണ്ട് വളര്‍ന്നവരാണ്. ഇനി അവര്‍ വന്ന് നാട്ടുകാര്‍ ഇങ്ങനെ പറയും അത്കൊണ്ട് നീ ഇങ്ങനെ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ കതിരിന്മേല് വളം വെക്കുന്നത് പോലെ ആവും. ഞങ്ങള്‍ക്കത് ശീലമല്ല. പുറത്ത് നടക്കുന്നത് എനിക്കറിയാമായിരുന്നു. അവരെനിക്ക് ആ പ്രഷര്‍ തരാതിരിക്കുകയായിരുന്നു. ഒരുവേള ഞങ്ങളെല്ലാവരും ഇരുന്ന് സംസാരിച്ചു. നെഗറ്റീവ് കമന്റുകള്‍ എങ്ങനെ നേരിട്ടെന്ന് എനിക്കറിയില്ല.
അത് ബാധിച്ച ദിവസങ്ങള്‍ ഉണ്ട് പക്ഷെ പിന്തുണച്ച ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. കുടുംബം സപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിക്കാതെ എനിക്ക് ശക്തി തന്ന ഒത്തിരി പേരുണ്ട്. ഒത്തിരി ഫോട്ടോകളുടെയും വീഡിയോകളുടെ താഴെയും ആളുകള്‍ ഇടുന്ന കമന്റ് ആണ് ഞങ്ങളുടെ മനസ്സിലെ കൊച്ച് കുഞ്ഞായിരുന്നു എസ്തര് എന്ന്.
എനിക്കത് മനസ്സിലാക്കാന്‍ പറ്റും. നമ്മളും വലുതാവില്ലേ. ഞാന്‍ ആരുടെയും കൊച്ച് കുട്ടി അല്ല. ഞങ്ങളുടെ മുന്നില്‍ നീ ഒരു കുഞ്ഞ് മോളാണെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞാലും അതിന് എങ്ങനെ മറുപടി നല്‍കണം എന്ന് എനിക്കറിയില്ല. ഞാന്‍ എന്റേതായ വ്യക്തി ആണ്.
എനിക്ക് എന്റേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉള്ള വ്യക്തി ആണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് വേണ്ട രീതിയിലാണ് വസ്ത്രം ധരിക്കുക, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍ എസ്തര് പറഞ്ഞു.
ഒരുപാട് പേര് എന്റെ ബോയ് ഫ്രണ്ട് ആരാണ്, സിംഗിള്‍ ആണോയെന്നൊക്കെ ചോദിക്കാറുണ്ടെന്നും എസ്തര് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചുവപ്പ് ഡ്രസില്‍ അതി സുന്ദരിയായാണ് താരമെത്തിയത്.