in

അമ്പോ.. പ്ലാസ്റ്റിക് ടോപ് അണിഞ്ഞ് കിടിലൻ ഫോട്ടോഷൂട്ടുമായി പ്രിയ നായിക നയന എൽസ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒറ്റ സിനിമ കൊണ്ട് കരിയര്‍ മാറിയ ഒരുപാട് യുവ താരങ്ങള്‍ ഇന്ന് മലയാള സിനിമയിലുണ്ട്.അത്തരത്തില്‍ യുവ താരങ്ങള്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് സിനിമായിരുന്നു’ജൂണ്‍’.രജിഷ വിജയന്‍ ആണ് സിനിമയിലെ പ്രധാന വേഷം ചെയ്തത്.

മലയാളക്കരയില്‍ വന്‍ വിജയം നേടിയെടുത്ത സിനിമ കൂടിയാണ് ഇത്.ഇതില്‍ രജിഷ അഭിനയിച്ച കഥാപത്രത്തിന്റെ അടുത്ത കൂട്ടുകാരിയുടെ വേഷം ചെയ്ത താരത്തെ അത്രവേഗം മലയാളികള്‍ മറക്കാന്‍ പറ്റില്ല.എപ്പോഴും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വേഷം ചെയ്തത് നയന എല്‍സ എന്ന താരമാണ്.

അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ നയന എന്ന താരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു അതിന് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയില്‍ താരം അഭിനയിച്ചു. തമിഴ് സിനിമയില്‍ കൂടിയാണ് നയന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

എന്നാല്‍ താരം ആദ്യമായി മലയാള സിനിമയില്‍ അരങ്ങേറുന്നത്’കളി’ എന്ന ചിത്രത്തില്‍ കൂടിയാണ്.എന്നാല്‍ താരത്തെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ജൂണ്‍ എന്ന സിനിമയില്‍ കൂടിയാണ്. അഭിനയത്തില്‍ തിളങ്ങിയതോട് കൂടി സോഷ്യല്‍ മീഡിയയിലും സ്റ്റാറായി മാറുകയിരുന്നു നയന.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം താരത്തിന്റെ പുതിയ സിനിമയായ ”ഋ” ന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരം.

അതിനിടയില്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വൈറലാകുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോസിന്റെ താഴെ വരുന്ന കമന്റുകളെക്കുറിച്ചും പറയുകയാണ് നയന. താന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വളരെ നോര്‍മലായിട്ട് ഉള്ളതാണെന്നും അതിനൊക്കെ എന്തിനാണ് മോശം കമന്റുകള്‍ ഇടുന്നതെന്നുമാണ് താരം ചോദിക്കുന്നത്.

തന്റെ ഫേസ് കൊണ്ട് സീരിയസ് റോള്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അത് മാറ്റാനായിട്ടാണ് പുതിയ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തുന്നതെന്നുമാണ് നയന പറഞ്ഞത്. വളരെ മോശം രീതിയിലാണ് ആളുകള്‍ കമന്റ് ചെയ്യുന്നതെന്നും മറക്കേണ്ടതായിട്ട് തോന്നിയ ഇടങ്ങള്‍ മറച്ച് തന്നെയാണ് താന്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും നയന പറഞ്ഞു.

പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. ”ജൂണ്‍ ചെയ്ത സമയത്ത് എനിക്ക് ഒരു ഗേള്‍ ഇമേജ് വന്നു. അത് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തത്. ഷോട്‌സ് ഇട്ടിട്ടുള്ള ഒരു നോര്‍മല്‍ പിച്ചറായിരുന്നു. അതിന്റെ അടിയില്‍ ഫുള്‍ ചീത്ത വിളിയൊക്കെയായിരുന്നു. അപ്പോള്‍ ഞാന്‍ റിയാക്ട് ചെയ്തു. ഫ്രണ്ട്സ് ഒക്കെ ചോദിച്ചു, എന്തിനാണ് അത് വിട്ട് കളയെന്നൊക്കെ.

അങ്ങനെ ഞാനും പോട്ടെയെന്ന് വിചാരിച്ചു. പണ്ട് ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. പിന്നെ സിനിമക്ക് വേണ്ടി മുട്ടയും പാലും ലേഹ്യവും കഴിച്ചാണ് വണ്ണം വെച്ചത്. ആദ്യം മെലിഞ്ഞിട്ടായിരുന്നു ആളുകള്‍ കുറ്റം പറഞ്ഞത്. പിന്നെ അത് മാറി തടി വെച്ചല്ലോയെന്നായി. എന്ത് ചെയ്തതാലും ഇവിടെ പ്രശ്നമാണ്. സിനിമക്ക് വേണ്ടി ചിലപ്പോള്‍ തടി വെക്കേണ്ടി വരുമെന്നും താരം പറഞ്ഞു.

Written by Editor 3

എന്തിനാ ടോപ് എല്ലാം പുറത്താണല്ലോ… താരത്തിന്റെ ഫോട്ടോഷോട്ടിനു കമെന്റുകൾ ഇങ്ങനെ.. ഫോട്ടോസ് വൈറൽ

ആളെ മനസിലായോ?. കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം… ഏറ്റെടുത്ത് ആരാധകർ