തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരില്‍ മുന്‍പന്തിയില്‍ ഉള്ള പേരാണ് രശ്മിക മന്ദാനയുടേത്. കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരം തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍ നിര താരമായി മാറിയ രശ്മിക ഇപ്പോള്‍ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
അഭിനയത്തില്‍ എത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയായി മാറിയ താരമാണ് ‘രശ്മിക മന്ദാന’. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. മോഡലിംഗ് രംഗത്തില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ’കിരിക്ക് പാര്‍ട്ടി’എന്ന സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്.
ആദ്യ സിനിമയില്‍ തന്നെ അഭിനയജീവിതത്തില്‍ സജീവമായതോട് പിന്നീട് കൈ നിറയെ സിനിമകളായി താരം സജീവമായിരുന്ന. ‘ഗീതാഗോവിന്ദം’എന്ന സിനിമയില്‍’വിജയ് ദേവരെകൊണ്ട’യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയില്‍ മുന്‍ നിര നായികമാരുടെ പട്ടികയില്‍ താരവും സ്ഥാനം പിടിച്ചിരുന്നു.
ഇതിനിടയില്‍ ആദ്യ സിനിമയില്‍ നായകനായി എത്തിയ രക്ഷിത് ഷെട്ടിയുമായി ഡേറ്റിംഗ് തുടങ്ങിയ രശ്മിക ഒടുവില്‍ വിവാഹം നിശ്ചയം വരെ എത്തിയിരുന്നു എന്നാല്‍ പിന്നീട് ഇവരുടെ ബന്ധം ബ്രേക്ക് അപ്പ് ആവുകയായിരുന്നു. അതിന് ശേഷം വിജയ് ദേവര്‍കൊണ്ടയുമായി പ്രണയത്തില്‍ ആണെന്നുള്ള ഗോസിപ്പികള്‍ ഉയര്‍ന്ന വന്നിരുന്നു. ഇപ്പോള്‍ ഇതാ അഭിനയ ജീവിത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. അഭിയ ജീവിതത്തില്‍ എത്തുമ്പോള്‍ നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. നിങ്ങള്‍ അഭിനേതാവ് ആക്കുവാന്‍ വേണ്ടി ആഗ്രഹിച്ചും അതിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന ആള്‍ക്കാരാണോ കൂടാതെ മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടാണോ വരുന്നത് എന്നാല്‍ അത്തരം താരങ്ങളുടെ നല്ല വശങ്ങള്‍ മാത്രം നോക്കികൊണ്ട് നിങ്ങള്‍ ആരും വരരുത്. സിനിമയില്‍ പല കാര്യത്തിനും നമ്മള്‍ അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടി വരും.
കൂടാതെ പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ പലതും നമ്മള്‍ ചെയേണ്ടി വരും എന്നും താരം പറഞ്ഞു. നേരത്തെ രശ്മിക കന്നട സിനിമയിലെ മുന്‍നിര താരമായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. രക്ഷിത് നായകനായ എത്തിയ ചിത്രത്തിലൂടെ ആയിരുന്നു രശ്മിയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം.
ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെയും മോതിരം മാറ്റത്തിന്റെയും ചിത്രങ്ങളും സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രശ്മികയ്‌ക്കെതിരെ രക്ഷിതിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയ ആക്രമണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ തന്റെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രക്ഷിതും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് സംഭവങ്ങള്‍ കെട്ടടങ്ങിയത്. ഇതിനുശേഷമാണ് രശ്മിക തെലുങ്കിലേക്ക് എത്തുന്നത്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇടയില്‍ നിലനിന്ന അഭിപ്രായവ്യത്യാസങ്ങള്‍ ആകാം വേര്‍പിരിയലിന് കാരണമായതെന്നാണ് സൈബര്‍ ലോകം അനുമാനിക്കുന്നത്.