in

പെണ്ണുങ്ങൾക്ക് ആണുങ്ങളില്ലാതെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും, എന്നാൽ ആണുങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ എപ്പോഴും ഒരു പെണ്ണ് വേണം എന്ന് ശ്രീലക്ഷ്മി

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്‌മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

തിരക്കിന്റെ ഇടയില്‍ ‘ജയ ജയ ജയ ഹേ കണ്ടു’. കിടിലന്‍ പടം. ദര്‍ശന രാജേന്ദ്രന്‍ ഒരു രക്ഷേം ഇല്ല. ഡയലോഗ് ഒന്നും വല്യ കാര്യമായി ഇല്ല ദര്‍ശനക്ക്. പെര്‍ഫോമന്‍സ്, ഒരു രക്ഷയും ഇല്ല. കുറേ ചിരിക്കാന്‍ പറ്റി. ഇതിന്റെ ഡയറക്ടര്‍ ക്കും തിരക്കഥ എഴുതിയ ആള്‍ക്കും അഭിനന്ദനങ്ങള്‍. പിന്നെ ഏറ്റവും ഇഷ്ടപെട്ട കാര്യം 2 ആഴ്ച കഴിഞ്ഞിട്ടും പടം ഹൗസ്ഫുള്‍ ആയി ഒടിക്കൊണ്ട് ഇരിക്കുകയാണ് എന്നുള്ളതാണ്. പണ്ടൊക്കെ ഇങ്ങനെ പൊളിറ്റിക്‌സ് പറയുന്ന സിനിമകള്‍ ഫിലിം ഫെസ്റ്റിവല്‍ ന് മാത്രമേ വരുകയുള്ളു.. ഇന്ന് അതിന്റെ രൂപവും ഭാവവും മാറി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമ എത്തി കഴിഞ്ഞിരിക്കുന്നു.

ഈ സിനിമ ഒക്കെ കണ്ട് വളരുന്ന പെണ്‍പിള്ളേര്‍ കിടിലന്‍ ആയിട്ട് വളരും. അതോര്‍ത്ത് എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. ഏതോരു സ്ത്രീക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.
എത്രയോ മിടുക്കികളായ സ്ത്രീകള്‍ ഇന്നും ജയയേ പോലെ അടിയും മേടിച്ച് വീട്ടില്‍ ഇരിക്കുന്നുണ്ട്. അവര്‍ക്കൊക്കെ അടി കിട്ടുമ്പോള്‍ തിരിച്ചടിക്കാന്‍ ഉള്ള പ്രചോദനം ആകട്ടെ ഈ സിനിമ.

ഈ സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യം വര്‍ഷങ്ങള്‍ക്ക് മുന്നേ ജസ്റ്റ് ഒരു തീരുമാനം എടുത്തതിന്റെ പേരില്‍ ആണ് ഞാന്‍ ഇന്ന് നില്‍ക്കുന്ന ഈ പൊസിഷനില്‍ നില്‍ക്കുന്നത് എന്നാണ്. അത് മറ്റൊന്നും അല്ല ‘ പഠിക്കുക ‘ എന്നത് മാത്രം ആയിരുന്നു. അല്ലെങ്കില്‍ ഞാനും ഇതുപോലെ ഒരു ജയ ആയി ഒരു അടുക്കളയില്‍ കണ്ടേനെ??

പഠിക്കാന്‍ സ്‌ട്രോങ്ങ് ആയി ആഗ്രഹം ഉള്ള ഒരുപാട് പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക. എന്ത് പ്രതിസന്ധി വന്നാലും അതൊക്കെ ചവിട്ടി തെറിപ്പിച്ച് വിദ്യാഭ്യാസം നേടുക. കാരണം അതിനു മാത്രമേ നമ്മളെ രക്ഷിക്കാന്‍ കഴിയൂ. സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റാത്ത , അഭിപ്രായം ഇല്ലാത്ത പെണ്ണിന് ഈ ലോകത്ത് പുല്ലുവില പോലും ഇല്ല.

അതുകൊണ്ട് എത്ര വലിയ വീട്ടില്‍ ജനിച്ചാലും എത്ര ചെറിയ വീട്ടില്‍ ജനിച്ചാലും സ്വന്തം കാലില്‍ നില്‍ക്കുക, സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുക. കാരണം എത്ര നല്ലതായി ജീവിച്ചാലും സമൂഹം നിങ്ങള്‍ക്ക് ചീത്ത പേര് തന്നുകൊണ്ട് ഇരിക്കും. So ചീത്തപ്പേര് ഭയക്കാതെ അത് ഒരു അംഗീകാരം ആയി കണ്ട് സ്വന്തം അഭിപ്രായത്തിന് അനുസരിച്ച് വിവേകപൂര്‍വ്വം ജീവിക്കുക. ഇങ്ങനെ ഒരു സിനിമ കേരളത്തിന് തന്ന സംവിധായകന് നന്ദി. ഒരുപാട് സീനുകള്‍ കണ്ട് കരഞ്ഞു പോയി.

നര്‍മ്മത്തില്‍ പൊതിഞ്ഞ് ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി ടിപ്പിക്കല്‍ മലയാളി ആണഹന്തക്ക് മുന്നിലേക്ക് ഇട്ടു കൊടുത്ത ടീം ന് കോൺഗ്രേറ്റുലേഷൻസ് ??. എല്ലാവരെയും പീ ഡി പ്പിച്ചു പേടിപ്പിച്ച് നടക്കാന്‍ ഈസി ആണ്, ആരേകൊണ്ടും പറ്റും. പക്ഷേ കണ്ണെഴുതാന്‍ കൊറച്ച് ധൈര്യവും ഏകാഗ്രതയും വേണം.ഇതൊക്കെ ബ്രില്ലിയന്റ് സീനുകള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ ഇതുവരെ കാണാത്തവര്‍ ഉടനെ പോയി കാണുക.
പിന്നെ സിനിമയില്‍ ബേസില്‍ ജോസഫ് പറഞ്ഞത് എല്ലാവരും ഓര്‍ക്കുക ‘ പെണ്ണുങ്ങള്‍ക്ക് ആണുങ്ങള്‍ ഇല്ലാതെ ഒറ്റക്ക് സന്തോഷത്തോടെ ജീവിക്കാന്‍ പറ്റും. പക്ഷേ ആണുങ്ങള്‍ക്ക് ജീവിക്കാന്‍ എപ്പോളും ഒരു പെണ്ണ് വേണം ;സന്തോഷത്തോടെ ജീവിക്കാന്‍ ‘ – എന്ന് ഒരു പ്രൗഡ് ഫെ മിനിച്ചി.

Written by Editor 3

തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, എന്നോട് അങ്ങെനെ ആരും അ‍ഡ്ജസ്റ്റ്മെന്റിന് ചോദിക്കാറില്ല; യമുന തുറന്ന് പറയുന്നു

അമ്പോ.. അന്നും ഇന്നും.. എന്തൊരു മാറ്റം താരത്തിന്റെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ