മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ തനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നുണ്ട്. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എൻറെ ആഗ്രഹമെന്ന് ഗായത്രി തുറന്നു പറഞ്ഞു.
‘അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എൻറെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാൻ സിനിമയെടുക്കുമ്പോൾ എൻറെ ആഗ്രഹം കല്യാണരാമൻ പോലെ ഒരു ഫീമെയ്ൽ വേർഷൻ എടുക്കണമെന്നാണ്. കല്യാണരാമനിലെ ദിലീപേട്ടൻ ചെയ്ത ക്യാരക്ടർ ഉണ്ടല്ലോ അത് പോലെ ഒന്ന്.
പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമ സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോൾസ് അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ എടുക്കണം എന്നാണ് എൻറെ ആഗ്രഹം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു’, ഗായത്രി പറയുന്നു.
തന്നെ ട്രോളുന്നവർക്കെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്ന വീഡിയോയും ഗായത്രി പങ്കുവെച്ചിരുന്നു. ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കാക്കനാട് വെച്ച് ഗായത്രി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും അത് വലിയ പ്രശ്നം ആവുകയും ചെയ്തിരുന്നു. തുടർന്ന് ഗായത്രി തന്നെ ലൈവിൽ വന്ന് ഈ സംഭവത്തെ കുറിച്ച് വ്യക്തത നൽകുകയും ചെയ്തു.
സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് വീണ്ടും വീണ്ടും ട്രോളുകളും… അങ്ങനെ ഗായത്രിയെക്കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.
ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട് എങ്കിലും ഗായത്രി പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായ കാര്യങ്ങളാണ് എന്ന് ട്രോളന്മാര്‍ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയായിരുന്നു ഗായത്രി സുരേഷ്.