in

ഇനി തനിക്ക് വയ്യ ,12 ഭാര്യമാരേയും 102 മക്കളേയും 568 പേര കുട്ടികളെയും പോറ്റാൻ വഴിയില്ല.. തന്റെ ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാൻ നിർദേശിച്ചിച്ച് 67 കാരനായ മൂസ, സംഭവം ഇങ്ങനെ

നമ്മുടെയൊക്കെ നാട്ടിൽ ബഹുഭാര്യത്വം എന്നത് കുറ്റമേറിയ കാര്യമാണ് എങ്കിൽ അത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു നാടുണ്ട്. അത് കുറച്ച് അകലെയാണ് നൈജീരിയയിൽ. അവിടെ മക്കളുടെ എണ്ണത്തിൽ സെഞ്ച്വറിയുള്ള ഉഗാണ്ടൻ കർഷകൻ വാർത്തകളിൽ ഒരിടയ്ക്ക് നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇപ്പോൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ തന്റെ ഭാര്യമാരോട് ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം രണ്ടാമതും സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്.

മൂസ ഹസഹ്യ എന്ന കർഷകന് 12 ഭാര്യമാരാണ് നിലവിലുള്ളത്. 67 കാരനായ ഈ കർഷന്റെ ജീവിത ചിലവ് കുത്തനെ വർധിച്ചതോടെ മനസ്സില്ലാ മനസ്സോടെയെങ്കിലും ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ കഴിക്കുവാൻ ഇദ്ദേഹം ആവശ്യപ്പെടുകയാണ്. ഉഗാണ്ടയിലെ ലുസാകായിലെ ഒരു വലിയ
ഫാമിലാണ് മൂസയും ഭാര്യമാരും കുട്ടികളും പേരക്കുട്ടികളും താമസിക്കുന്നത്. ബഹുഭാര്യത്വം ഇവിടെ നിയമപരമാണ്.

ഭാര്യമാരെ എല്ലാവരെയും ഒരിടത്ത് താമസിപ്പിക്കുന്നതിന് മൂസയ്ക്ക് തന്റേതായ ന്യായം പറയുവാൻ ഉണ്ട്. ഇങ്ങനെ കഴിയുന്നതിനാൽ തനിക്ക് എപ്പോഴും ഭാര്യമാരെ നിരീക്ഷിക്കാനാവും. അവർ മറ്റു പുരുഷന്മാരോട് ഒളിച്ചോടുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ആറിനും 51നും ഇടയിൽ പ്രായമുള്ള ഹസഹ്യയുടെ മൂന്നിലൊന്നു കുട്ടികളും അദ്ദേഹത്തോടൊപ്പം ഫാമിൽ തന്നെയാണ് താമസിക്കുന്നത്.

ഇയാളുടെ മൂത്ത കുട്ടിക്ക് ഇളയ ഭാര്യയാക്കാൻ 21 വയസ്സ് കൂടുതലാണ്. 12 കിടപ്പുമുറികൾ ഉള്ള വീടാണ് ഇദ്ദേഹത്തിൻറെ. പതിനാറാം വയസ്സിൽ ആദ്യമായി വിവാഹിതനാവുകയും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീടാണ് ഒന്നിന് പുറകെ ഒന്നാകെ വിവാഹം കഴിക്കാൻ തുടങ്ങിയത്. എന്നാൽ അടുത്തിടെ മൂസയുടെ രണ്ടു ഭാര്യമാർ ഇദ്ദേഹത്തിനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. തന്റെ സാമ്പത്തികനില മോശമായി തുടങ്ങിയതോടെയാണ് ഭാര്യമാർ തന്നെ വിട്ടു പോകാൻ കാരണമെന്ന് ഈ കർഷകൻ പറയുന്നു. ഇതോടെ ഇനി കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുകയും ഗർഭനിരോധന ഗുളിക കഴിക്കാൻ മൂസ ഭാര്യമാരോട് ആവശ്യപ്പെടുകയും ആയിരുന്നു.

തൻറെ കുട്ടികളെയും പഠിപ്പിക്കാൻ ബുദ്ധിമുട്ടുകയാണെന്നും സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്ന് ആണ് ഇയാൾക്ക് പറയുവാനുള്ളത്. വർഷങ്ങളായി വർധിച്ചുവരുന്ന ജീവിത ചിലവ് കാരണം എൻറെ വരുമാനം കുറയുകയും എൻറെ കുടുംബം വലുതായി തീർന്നു. ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ജീവിതം ഇപ്രകാരമായത് കൊണ്ട് തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹത്തിന് മറ്റുള്ളവരോട് പറയുവാനുള്ളത് ഇങ്ങനെയാണ്… ഇനി പിതാവാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സൗകര്യങ്ങളും വിഭവങ്ങളും പരിമിതമാണ്. സാഹചര്യങ്ങൾ അനുകൂലമല്ല. അതിനാൽ നാലിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്തും.

മക്കളെയും പേരക്കുട്ടികളെയും തമ്മിൽ വേർതിരിച്ചറിയാമെങ്കിലും അവരുടെ പേരുകൾ പോലും കൃത്യമായി അറിയില്ല. അനാരോഗ്യം കാരണം ഇപ്പോൾ ജോലി ചെയ്യാൻ കഴിയുന്നില്ല എന്നും സാമ്പത്തിക സമ്മർദ്ദം മൂലം രണ്ടു ഭാര്യമാർ തന്നെ ഉപേക്ഷിച്ചു പോയെന്ന് മൂസ ഹസഹ്യ പറയുന്നു. പ്രയാസങ്ങൾ ഉണ്ടെങ്കിലും തങ്ങൾ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നത് എന്ന് അദ്ദേഹം പറയുന്നു.

Written by Editor 4

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് പ്രിയ താരം വേദിക, കിടിലൻ ഫോട്ടോസ് കാണാം

അമ്പോ… കാന്താരാ നായിക അല്ലെ ഇത്, താരത്തിന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ ഏറ്റെടുത്ത് ആരാധകർ