മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി മാറിയ താരമാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയം കീഴടക്കിയത്.വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരം ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലും സ്വന്തം കുടുംബത്തിലെ അംഗമെന്ന നിലയിലേക്ക് ഓരോരുത്തരിലേക്കും വളരുകയും ആയിരുന്നു. സീത എന്ന കഥാപാത്രമായി താരം അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് ആളുകൾ പറഞ്ഞത്.
അഭിനയത്തിന് പുറമേ നർത്തകി എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് താരം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം 2009 ൽ പുറത്തിറങ്ങിയ വൈകാഗി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിച്ചു. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷം മലയാളികൾ ഏറെ അംഗീകാരത്തോടെയും സ്നേഹത്തോടെയും ഏറ്റെടുക്കുകയുണ്ടായി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. യുവ നടൻ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ചില ഗോസിപ്പ് കോളങ്ങളിൽ സ്വാസികയുടെ പേര് നിറഞ്ഞ് നിന്നിരുന്നു. മാമാങ്കം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ കഥാപാത്രത്തിൻറെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക രംഗത്ത് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വീണ്ടും നിറഞ്ഞു നിൽക്കുകയാണ് സ്വാസികയുടെ പേര്.
ചതുരം എന്ന എ സർട്ടിഫൈഡ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന്റെ പേര് വീണ്ടും സോഷ്യൽ മീഡിയ കോളങ്ങൾ ഏറ്റെടുക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയമായി പ്രദർശനം തുടർന്നപ്പോൾ തന്നെ ഇന്റിമേറ്റ് സീനുകളുടെ പേരിലായിരുന്നു സ്വാസികയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. തൻറെ പേരിൽ വരുന്ന ഓരോ തമാശകളെയും ആസ്വദിക്കുകയും ട്രോളന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സ്വാസിക.
തനിക്ക് ലഭിച്ച അവസരം പലതിന്റെയും പേര് പറഞ്ഞ് നശിപ്പിച്ചു കളയാൻ താൻ ഒരുക്കമല്ല എന്നാണ് സ്വാസിക പറഞ്ഞത്. ഞാനെന്ന വ്യക്തിയെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ചതുരത്തിലെ കഥാപാത്രം ഉൾവലിഞ്ഞു പോകുമായിരുന്നു. ഇന്ത്യ മേറ്റ് രംഗങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും ചിത്രം ചെയ്യാൻ തീരുമാനിച്ചതെങ്കിൽ അത് പൂർത്തിയാക്കുക തന്നെ വേണം .സ്വാസിക സിനിമയിൽ സെലക്റ്റീവ് ആണെന്ന് ചോദിച്ചാൽ അങ്ങനെയായിരിക്കുന്നതാണ് നല്ലതെന്ന് ഉറപ്പിച്ചു പറയാം എന്നും ഇന്റിമേറ്റ് രംഗങ്ങളെ പറ്റി സ്വാസിക വ്യക്തമാക്കിയിരുന്നു.
ഒരു ഇടയ്ക്ക് സ്റ്റാർ മാജിക് ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്ന താരം അവിടുത്തെ അനുഭവങ്ങളെപ്പറ്റി പറഞ്ഞതാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഓരോ വ്യക്തിയുടെ ഉള്ളിലും ചെറിയ കുട്ടികൾ ഉണ്ട്. കുട്ടിത്തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ച ശേഷം പാത്രം വടിച്ചു നക്കുക, ജ്യൂസ് കുടിച്ച ശേഷം സ്ട്രോ ഉപയോഗിച്ച് സൗണ്ട് ഉണ്ടാക്കുക, ഐസ്ക്രീം കഴിക്കുമ്പോൾ ചുണ്ടിൽ നിന്ന് നാവുകൊണ്ട് എടുത്തു കഴിക്കുക തുടങ്ങി ആരും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഞാനും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ ഇമേജിന് കോട്ടം വരുമല്ലോ എന്ന് കരുതി ഉപേക്ഷിച്ച പലതും ഒന്നിനെയും ഭയപ്പെടാതെ രസകരമായി ചെയ്യുവാൻ സ്റ്റാർ മാജിക് വേദി അവസരം ഒരുക്കിയ എന്നാണ് സ്വാസിക പറഞ്ഞത്.