2018ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ അഭിനയത്തിലൂടെ കടന്നുവന്ന് പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ സജീവമായ താരമാണ് അസിൻ. വലിയ താരങ്ങൾക്കൊപ്പം എല്ലാം ഓരോ ഇൻഡസ്ട്രിയിലും വിജയിച്ചിത്രങ്ങളുടെ ഭാഗമായ താരം മൈക്രോമാക്സ് സഹസ്ഥാപകൻ ആയ രാഹുൽ ശർമയേയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
2016 ജനുവരിയിലാണ് ഇവർ വിവാഹിതരായത്. ഹൗസ് ഫുൾ ടു എന്ന സിനിമയുടെ പ്രമോഷൻ ഡേയിൽ ഇരുവരും ആദ്യമായി കാണുകയും പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു. തെലുങ്കിൽ ആദ്യമായി അഭിനയിച്ച അമ്മ നന്നാ ഓ തമിള അമ്മായി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ലഭിച്ച താരം എം കുമരകൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി അഭിനയിച്ചത്.
ഇതിലെ കഥാപാത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും അസിൻ നേടിയെടുത്തു. പിന്നീട് അഭിനയിച്ച ഗജനി എന്ന തമിഴ് ചിത്രത്തിലും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. അമിതാബച്ചൻ നായകനായ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ താരത്തിന്റെ കരിയറിൽ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതവും മകളുടെ കാര്യങ്ങളുമായി കഴിയുകയാണ് അസിൻ. മകളുടെ മൂന്നാം പിറന്നാളിനോടനുബന്ധിച്ച് പെൺകുഞ്ഞിന്റെ പേരിന്റെ പിന്നിലെ രഹസ്യത്തെപ്പറ്റി വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു.
2017 ഒക്ടോബറിൽ ആണ് താരത്തിന് പെൺകുഞ്ഞ് പിറന്നത്. മകളുടെ ഓരോ വളർച്ച കാലഘട്ടവും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയിൽനിന്നും സ്വതന്ത്രമായ പേര് എന്നാണ് മകളുടെ പേരിനെ പറ്റി വ്യക്തമാക്കിയത്. ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്. അതിൽ പറയുന്നത് ഗ്ലാമറസ് റോളുകൾ താരം നിരസിക്കുന്നതിന്റെ കാരണത്തെപ്പറ്റിയാണ്.
ഗ്ലാമർ എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് സ്റ്റൈലും പോസും ആണെന്നും എന്നാൽ ഇൻഡസ്ട്രിയൽ ഗ്ലാമർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തുണി അഴിച്ചിടുക എന്ന അർത്ഥമാണ്. അതിനോട് തനിക്ക് യോജിപ്പില്ല എന്നും താൽപര്യമില്ലെന്നും ആണ് താരം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മനപൂർവ്വമാണ് താൻ ഗ്ലാമറസ് റോളുകൾ വേണ്ടെന്ന് വെക്കുന്നതെന്ന് അസിൻ വ്യക്തമാക്കുന്നു.
അഭിനയരംഗത്ത് നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുകയാണ് എങ്കിൽ പോലും താരത്തിന്റെ വാർത്തകൾക്കും വിശേഷങ്ങൾക്കും ഒക്കെ ഇന്നും ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ട് വൈറലാക്കാറുണ്ട്. ഇപ്പോൾ താരം മുൻപ് പറഞ്ഞ ഈ അഭിമുഖത്തിലെ വാക്കുകളും സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.