ബിഗ് ബോസ് സീസണ് 3ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു മന്ത്ര. സമൂഹമാധ്യമങ്ങളില്‍ സജീവമായ ആള് കൂടിയായിരുന്നു താരം. കണ്ണൂര്‍ സ്വദേശിയായ താരം ബിഗ്ബോസില്‍ പൊതുവേ ശാന്തയായി ആണ് കാണപ്പെട്ടിരുന്നത്. സമൂഹ മാധ്യമത്തില്‍ താരം സജീവമായിത്തന്നെ ഇടപെടാറുണ്ട്.
താരത്തിന്റെ ആദ്യചിത്രം കിംഗ് ലയര്‍ ആണ്. ചിത്രത്തില്‍ വളരെ യാദൃശ്ചികമായി ലഭിച്ച വേഷത്തെ മനോഹരമാക്കി തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു. അഭിനേത്രി, ഗായിക, മോഡല്‍ എന്നീനിലകളില്‍ സജീവമായ താരം കിംഗ് ലയറിന് പുറമേ തുറമുഖം, റോള്‍മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയുണ്ടായി.
മിസ്സ് ഇന്ത്യ മത്സരവേദിയില്‍ നിന്നും ബിഗ് ബോസ് മലയാളം സീസണ് 3 ലേക്ക് മത്സരാര്‍ത്ഥിയായി എത്തിയ താരം മികച്ച പിന്നണി ഗായിക എന്ന നിലയില്‍ ഇതിനോടകംതന്നെ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ജീവിതത്തില്‍ വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ് നിന്നത് ആയിരുന്നു എന്ന് ബിഗ് ബോസ് വേദിയില്‍ വെച്ച് താരം ആളുകളെ അറിയിച്ച കാര്യവുമാണ്.
ജനുവിന് ആയുള്ള മത്സരാര്‍ത്ഥി എന്നാണ് ഋതുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കൂടുതലും ഉയര്‍ന്ന അഭിപ്രായം. ബിഗ് ബോസിന്റെ രണ്ടാം പകുതിയിലാണ് താരത്തിനെ കൂടുതല്‍ ആക്ടീവായി കണ്ടത്. തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് പലരും കരുതിയ മത്സരാര്‍ത്ഥി ആയിരുന്നു താരം. എന്നാല്‍ താരം ഫിനാലെ വരെ എത്തുകയും ഉണ്ടായി. ഏഴാം സ്ഥാനത്താണ് എത്തിയത്.
ബിഗ് ബോസില്‍ തന്നെക്കാള്‍ മുകളില്‍ സ്ഥാനവും അര്‍ഹതയുള്ള മത്സരാര്‍ത്ഥിയാണ് ഋതുവെന്ന് കിടിലന്‍ ഫിറോസും അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളില്‍ സജീവമായ താരാം നിരവധി ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
എപ്പോഴും ജനുവിന് ആന്‍ഡ് റിയല്‍ ആയിട്ടും ഇരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ഋതു പറയുന്നു. സത്യസന്ധത പുലര്‍ത്തുക, കഠിനാധ്വാനം ചെയ്യുക എന്നതാണ് താന്‍ അതിനായി ചെയ്യാറുള്ളത് എന്ന് ഋതു വ്യക്തമാക്കുകയുണ്ടായി. ചെറുപ്പം മുതല്‍ തനിക്ക് ഓരോ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.
ഓരോന്ന് കണ്ട് എനിക്കും അതുപോലെ ആവണം എന്നായിരുന്നു. എന്നാല്‍ എങ്ങനെയാണ് അതിലേക്ക് എത്തുക എന്ന് അറിയില്ലായിരുന്നു. പിന്നെ ഒരു മോഡല്‍ ആവണം എന്ന് അതിയായി ആഗ്രഹിക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആയിരുന്നു. ഗോഡ്ഫാദര് ആരും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പിന്നില്‍ നില്ക്കുവാന് അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നോട് പലരും ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്ന് .അതിന് ഒന്ന് മാത്രമേ പറയാനുള്ളൂ. വിജയത്തില്‍ എത്തുവാന്‍ ഒരിക്കലും ഒരു ഗോഡ്ഫാദറിന്റെ ആവശ്യമില്ല. എല്ലാത്തിനും സമയം എടുക്കും. ഞാന്‍ ഒരു ആറു വര്‍ഷമായി സ്ട്രഗിള്‍ ചെയ്യുന്നു.ഇത് ആര്‍ക്കുമറിയില്ല. എല്ലാവരും പെട്ടെന്ന് അവസരം കിട്ടി എന്നാണ് വിചാരിക്കുന്നത്.അത് ഒരിക്കലും ശരിയല്ല.
ആറു വര്‍ഷത്തേക്ക് മോഡലിംഗ് കൊണ്ടുപോയി. അതിനിടയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിരുന്നു. എന്റെ പാഷന് ഞാന്‍ സീരിയസ് ആയി കണ്ടു. അതാണ് ഇവിടെ വരെ എത്താനുള്ള കാരണമെന്നും ഒരിക്കല്‍ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.